മഞ്ഞാടിയില്‍ ലോറി മറിഞ്ഞ് 12 അറവുമാടുകള്‍ ചത്തു
സുല്‍ത്താന്‍ ബത്തേരി: മഞ്ഞാടിയില്‍ ലോറി മറിഞ്ഞ് 12 അറവുമാടുകള്‍ ചത്തു. ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിയുടെ അറവുശാലയിലേക്ക് മാടുകളുമായെത്തിയ ലോറിയാണ് മറിഞ്ഞത്. ഇന്നലെ രാവിലെ എട്ടോടെ മഞ്ഞാടി തോട്ടിലേക്കാണ് ലോറി മറിഞ്ഞത്. ആന്ധ്രയില്‍നിന്നു അറവുമാടുകളുമായി എത്തിയതായിരുന്നു ലോറി.
വളവ് തിരിക്കുന്നതിന്നിടെ ടയറുകള്‍ പാതയോരത്ത് താഴ്ന്ന ലോറി സമീപത്തെ കൈത്തോട്ടിലേക്ക് മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ ലോറിയിലുണ്ടായിരുന്ന എരുമകളും പോത്തുകളുമുള്‍പ്പടെ 12 അറവുമാടുകളാണ് ചത്തത്. ലോറിയില്‍ 19 അറവുമാടുകളുണ്ടായിരുന്നതായി സൊസൈറ്റി അധികൃതര്‍ പറഞ്ഞു. മറ്റുള്ള മാടുകളെ സമീപവാസികളും സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്നു രക്ഷപ്പെടുത്തി. ഡ്രൈവര്‍ ഉള്‍പ്പടെ മൂന്നുപേര്‍ ലോറിയിലുണ്ടായിരുന്നുവെങ്കിലും ഇവര്‍ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് മൃഗസംരക്ഷണവകുപ്പും ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി അധികൃതരും സ്ഥലത്തെത്തി. നെന്മേനി പഞ്ചായത്ത് പ്രസിഡന്റിന്റെ സാനിധ്യത്തില്‍ ചത്തമാടുകളെ പോസ്റ്റ്‌മോര്‍ട്ടം നടത്തി മറവുചെയ്തു. അഞ്ചുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
അതിനിടയില്‍ മറിഞ്ഞ ലോറിക്കടിയില്‍നിന്നു മാടുകളെ രക്ഷപ്പെടുത്തുന്നതിനിടെ ഒരു എരുമ വിരണ്ടോടി. ഇത് ആളുകളില്‍ പരിഭ്രാന്തി പരത്തി.
വിരണ്ടോടിയ എരുമ അമ്പുകുത്തി പ്രദേശങ്ങളിലൂടെ ഓടി ഉച്ചയോടെ ആനപ്പാറ മാളിക സ്‌കൂളിന് സമീപം സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തില്‍ നിലയുറപ്പിച്ചു. സൊസൈറ്റി അധികൃതര്‍, ഫയര്‍ഫോഴ്‌സ്, അമ്പലയവയല്‍ പൊലീസ്, വെറ്ററിനറി ഡോക്ടര്‍ എന്നിവര്‍ സ്ഥലത്തെത്തി വൈകിട്ടോടെ മയക്കുവെടിവച്ച് എരുമയെ തളച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."