HOME
DETAILS

വിദ്യാഭ്യാസ മേഖലയിലെ ചൂഷണം ഇല്ലാതാവണം: ട്രെന്റ് എജ്യുകോണ്‍

  
backup
September 14 2017 | 04:09 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9a%e0%b5%82%e0%b4%b7

 

ആലുവ: പവിത്രമായ വിദ്യാഭ്യാസ വൈജ്ഞാനിക മേഖലകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ചൂഷണങ്ങളും മൂല്യച്യുതികളുമാണ് വര്‍ത്തമാന ലോകത്തിന്റെ പ്രധാന പ്രശ്‌നമെന്ന് എസ്.കെ.എസ്.എസ്.എഫ് ട്രെന്റ് ജില്ലാ എജ്യുകോണ്‍ സംഗമം അഭിപ്രായപ്പെട്ടു. ലോകത്ത് എല്ലാ മേഖലകളിലുമുള്ള പുരോഗതി വിദ്യാഭ്യാസ മേഖലയെ അടിസ്ഥാനമാക്കിയാണ്. അതില്‍ സംഭവിക്കുന്ന ഏറ്റവും ചെറിയ മൂല്യശോഷണംപോലും സമൂഹത്തിന്റെ വികാസത്തിനെ സാരമായി ബാധിക്കും. പൂര്‍ണ അര്‍ഥത്തിലുള്ള പരിശുദ്ധി വിദ്യാഭ്യാസ മേഖലയ്ക്ക് അനിവാര്യമായതിനാല്‍ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക തലങ്ങളിലുള്‍പ്പെടെയുള്ള ചൂഷണ മനോഭാവമുള്ളവരെ ഈ മേഖലയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സമൂഹം ആര്‍ജവം കാണിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
എജ്യുകോണ്‍ എം.ജി യൂനിവേഴ്‌സിറ്റി മുന്‍ സിന്‍ഡിക്കേറ്റ് മെമ്പര്‍ പ്രൊഫ. സി.എച്ച് അബ്ദുള്‍ ലത്തീഫ് ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് സൈനുദ്ദീന്‍ വാഫി അധ്യക്ഷത വഹിച്ചു. ട്രെന്റ് സൗത്ത് സോണ്‍ കോര്‍ഡിനേറ്റര്‍ അബ്ദുസ്സമദ് മാസ്റ്റര്‍ വിഷയാവതരണം നടത്തി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം ഫൈസല്‍, എം.എം.എ ജില്ലാ ജനറല്‍ സെക്രട്ടറി സിയാദ് ചെമ്പറക്കി, കെ.എം ബഷീര്‍ ഫൈസി, ട്രെന്റ് സംസ്ഥാന സമിതിയംഗം മുഹമ്മദ് ഹസിം ആലപ്പുഴ, ജിയാദ് നെട്ടൂര്‍, സിദ്ദീഖ് കുഴിവേലിപ്പടി, സിദ്ദീഖ് മാസ്റ്റര്‍, മുട്ടം അബ്ദുള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു. അസ്‌ലം മണക്കാടന്‍ സ്വാഗതവും സിദ്ദീഖ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ജില്ലയിലെ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങള്‍ എജ്യുകോണില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  7 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  7 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  7 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  8 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  8 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  8 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  8 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  8 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  8 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  8 days ago