കനത്ത മഴയില്‍ 365 ഏക്കറിലെ നെല്‍ക്കൃഷി വെള്ളത്തിലായി; കര്‍ഷകര്‍ ദുരിതത്തില്‍
ഹരിപ്പാട്: രണ്ടാം കൃഷിയിറക്കിയ പാടശേഖരത്തില്‍ നിന്നും വിളവെടുക്കാന്‍ കഴിയാതെ കര്‍ഷകര്‍ ദുരിതത്തില്‍. വീയപുരം കൃഷിഭവന് പരിധിയിലെ മുണ്ടുതോട് പോളത്തുരുത്ത് പാടശേഖരത്തിലെ കര്‍ഷകര്‍ക്കാണ് ഈ ദുരവസ്ഥ. വിളവെടുക്കേണ്ട സമയം പിന്നിട്ടിട്ടും നെല്‍ ചെടികള്‍ വെള്ളകെട്ടില്‍ തന്നെ കിടക്കുന്നതാണ് വിളവെടുക്കാനാവാത്തത്.
ഡി1 വിത്താണ് ഇവിടെ വിതച്ചത്.110,120 ദിവസംകൊണ്ട് വിളവെടുക്കാമെങ്കിലും രണ്ടാഴ്ച കൂടി പിന്നിട്ടെങ്കിലും വിളവെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
കൊയ്ത് യന്ത്രം പാടശേഖരത്തില്ഇറങ്ങാന് കഴിയാത്തതാണ് വിളവെടുപ്പിന് തടസം.പാടശേഖരത്തില്‍ നിന്നും പമ്പ്ചെയ്ത് വെള്ളം ആറ്റിലേക്ക് വിട്ടാണ് വെള്ളം വറ്റിക്കാറ്. കിഴക്കന്‍ വെള്ളത്തിന്റെ വരവിനാല്‍ ആറുകവിഞ്ഞതുകൊണ്ട് പമ്പിംങ്ങും നടക്കുന്നില്ല.സൂര്യന്റെ ചൂടിനാല്‍ വെള്ളംവറ്റുമെന്ന് കര്‍ഷകര്‍ പറയുന്നുണ്ടെങ്കിലും മഴതുടരെ പെയ്യുന്നതിനാല്‍ അതിനും കഴിയുന്നില്ല.
365 ഏക്കറില്‍ 185 കര്‍ഷകരാണുള്ളത്.പതിറ്റാണ്ടുകള്‍ക്കുശേഷമാണ് ഇവിടെ രണ്ടാം കൃഷിയിറക്കുന്നത്.ഏക്കറിന് ഇരുപത്തിഅയ്യായിരത്തോളം രൂപചെലവായതായി കര്‍ഷകര്‍ പറയുന്നു.കൊയ്തു തൊഴിലാളികളെ ഇറക്കി ചില കര്‍ഷകര്‍ നെല്ക്കതിര് ചെത്തിയെടുക്കുന്നുണ്ട്.
ഭീമമായ തുകയാണ് കൂലിയായി തൊഴിലാളികള്‍ക്ക് കൊടുക്കുന്നത്. ആഹാരവും മറ്റ് ചെലവുകളും ഇതോടൊപ്പം വഹിക്കണമെന്നും കര്‍ഷകര്‍ തന്നെ സാക്ഷ്യ പെടുത്തുന്നു.പാടശേഖരങ്ങളിലെ പുറം ബണ്ടുകള്‍ പൊക്കം കൂട്ടി ബലപ്പെടുത്തുകയും മോട്ടോര്‍ തറകള്‍ ബലപ്പെടുത്തി സംരക്ഷിക്കുകയും ചെയ്താല്‍ ഒരു പരിധിവരെ വെള്ളകെട്ടില്‍ നിന്നും കൃഷിയെ സംരക്ഷിക്കാാന്‍ കഴിയുമെന്ന് കര്‍ഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."