വില്ലേജ് ഓഫിസില്‍ ജീവനക്കാരെത്താന്‍ വൈകുന്നു; ജനം നെട്ടോട്ടത്തില്‍
കുട്ടനാട്: വില്ലേജ് ഓഫിസില്‍ ജീവനക്കാരെത്താന്‍ വൈകിയെത്തുന്നതായി പരാതി. മുട്ടാര്‍ വില്ലേജ് ഓഫിസിലാണ് ജീവനക്കാരെത്താന്‍ താമസിക്കുന്നതായി ആക്ഷേപം.
കഴിഞ്ഞ ദിവസം പ്യൂണെത്തി ഓഫിസ് തുറന്നതല്ലാതെ മറ്റു ജീവനക്കാര്‍ ആരും തന്നെ 11 മണി കഴിഞ്ഞിട്ടും എത്തിയില്ല, നാലു ജീവനക്കാരുള്ള ഓഫിസില്‍ ആരും എത്താതായതോടെ ജനങ്ങള്‍ വലഞ്ഞു.
ഇതോടെ ഇവിടെയെത്തിയ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിവിധ സര്‍ട്ടിഫിക്കറ്റുകളുടെ ആവശ്യങ്ങള്‍ക്കായി വന്നവരും കരമടക്കാനെത്തിയവരുമാണ് ഓഫിസിന്റെ പ്രവര്‍ത്തനമാരംഭിക്കുവാന്‍ വൈകിയതോടെ പ്രകോപിതരായത്. കൂടാതെ അപേക്ഷകള്‍ക്കും കരമടക്കുന്നതിനും മറ്റും നല്‍കുന്ന രസീതും ഓഫിസിലില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
വില്ലോജ് ഓഫിസറില്ലാതായിട്ട് മാസങ്ങളായതോടെ ഓഫിസിന്റെ പ്രവര്‍ത്തനം താളംതെറ്റിയിരിക്കുകയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. നിലവില്‍ മുട്ടാര്‍ വില്ലേജിന്റെ ചുമതല തലവടി വില്ലേജ് ഓഫിസര്‍ക്കാണ്.
അതേ സമയം മുട്ടാര്‍ വില്ലേജോഫിസിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഓഫിസ് തുറക്കുവാന്‍ വൈകിയിട്ടില്ലെന്നും തഹസീല്‍ദാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുവാനായാണ് താനും വില്ലേജ് അസിസ്റ്റന്റും പോയതെന്നും സ്‌പെഷ്യല്‍ വില്ലേജോഫിസര്‍ സോണിയാമ്മ അറിയിച്ചു.
നാലു ജീവനക്കാരില്‍ ഒരാള്‍ കാഷ്വല്‍ ലീവിലാണ്. പ്യൂണെത്തി 10ന് തന്നെ ഓഫിസ് തുറന്നിരുന്നുവെന്നും അവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."