വൈദ്യുത അപകടങ്ങള്‍: കരുതലും ജാഗ്രതയും വേണം
കടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് പൊതുജനങ്ങള്‍ക്കായി പ്രത്യേക നിര്‍ദേശങ്ങള്‍ പുറത്തിറക്കി.
ഗുണനിലവാരമില്ലാത്ത വയറുകളുപയോഗിച്ച് താല്‍കാലികാവശ്യങ്ങള്‍ക്ക് അശാസ്ത്രീയമായി വയറിങ് നീട്ടിയെടുത്ത് ഉപയോഗിക്കാന്‍ പാടില്ല.
ഇത്തരം താല്‍കാലിക സജ്ജീകരണങ്ങളിലെ വേണ്ടവിധം ഇന്‍സുലേറ്റ് ചെയ്യാത്ത വയറുകളുടെ ഉപയോഗവും പ്ലഗ് ടോപ്പില്ലാതെ വയറുകള്‍ സോക്കറ്റില്‍ കുത്തുന്നതും അപകടത്തിന് കാരണമാകുന്നു. ഇത്തരം സജ്ജീകരണങ്ങള്‍ ചെയ്യുന്നതിന് ലൈസന്‍സും ജോലിപരിചയവുമുള്ള ഇലക്ട്രിഷ്യന്മാരെ ഉപയോഗിക്കണം.
ഉപയോഗയോഗ്യമല്ലാത്ത വൈദ്യുത ഉപകരണങ്ങളും അനുബന്ധ വയറുകളും ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് തൊഴിലുടമയും കോണ്‍ട്രാക്ടറും ഉത്തരവാദികളായിരിക്കും.
കേടായ മെയിന്‍ സ്വിച്ചുകളും എര്‍ത്ത് കമ്പികളും നീക്കം ചെയ്യണം.
ഇലക്ട്രിക് ലൈനുകള്‍ക്ക് സമീപം നില്‍ക്കുന്ന വൃക്ഷങ്ങളില്‍ നിന്ന് ഇരുമ്പു തൊട്ടി ഉപയോഗിച്ച് ഫലങ്ങള്‍ പറിക്കുന്നതും ലൈനുകളില്‍ നിന്ന് സപ്ലൈ എടുത്ത് മീന്‍ പിടിക്കുന്നതും ഒഴിവാക്കണം.
ലൈന്‍ പൊട്ടി വീഴുന്നതും താഴ്ന്ന് കിടക്കുന്നതും ശ്രദ്ധയില്‍പെടുന്നവര്‍ കെ.എസ്.ഇ.ബി. ഓഫിസില്‍ അടിയന്തരമായി അറിയിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."