തൊടുപുഴയില്‍ നിന്ന് കൂടുതല്‍ ദീര്‍ഘദൂര സര്‍വിസുകളുമായി കെ.എസ്.ആര്‍.ടി.സി
തൊടുപുഴ: തൊടുപുഴയില്‍ നിന്ന് കൂടുതല്‍ ദീര്‍ഘദൂര സര്‍വിസുകളുമായി കെ.എസ്.ആര്‍.ടി.സി. വിവിധ ഡിപ്പോകളില്‍ നിന്നു നിലവിലുണ്ടായിരുന്ന സര്‍വിസുകള്‍ക്ക് പുറമെയാണ് പുതിയ സര്‍വിസുകള്‍ തൊടുപുഴ വഴി ആരംഭിച്ചത്. തിരുവനന്തപുരം റൂട്ടിലാണ് കൂടുതല്‍ സര്‍വിസുകള്‍ നടത്തുന്നത്.
മലബാര്‍ മേഖലയിലേക്കും പുതിയ ബസുകള്‍ ഓടിത്തുടങ്ങിയിട്ടുണ്ട്. മിന്നല്‍, സൂപ്പര്‍ ഫാസ്റ്റ് അടക്കം രാത്രികാല സര്‍വിസുകളാണ് കൂടുതല്‍. ഇത് യാത്രക്കാര്‍ ഏറെ ആശ്വാസകരമാണ്.
തിരുവനന്തപുരത്തേക്കുള്ള മിന്നല്‍ ബസ് രാത്രി 12.45നു തൊടുപുഴയില്‍നിന്നു പുറപ്പെടും. പാലാ, പൊന്‍കുന്നം, പത്തനംതിട്ട, പുനലൂര്‍ വഴി തിരുവനന്തപുരത്ത് എത്തിച്ചേരും.
ഇതിനുശേഷം പുലര്‍ച്ചെ 2.45നും നാലിനും 5.40നും ആറിനും 6.40നും ഏഴിനും 7.20നും 8.20നും തൊടുപുഴയില്‍നിന്നു നിന്നു തിരുവനന്തപുരത്തേക്ക് സര്‍വിസ് ഉണ്ട്. രാവിലെ എട്ടിന് രാമപുരം- ഉഴവൂര്‍ വഴിയും തിരുവനന്തപുരത്തേക്കു സര്‍വിസുണ്ട്.
രാവിലെ 10.10ന് ഇവിടെ നിന്നു തിരുവനന്തപുരത്തേക്ക് ലോ ഫ്‌ളോര്‍ സര്‍വിസും ആരംഭിച്ചിട്ടുണ്ട്. ഉച്ചകഴിഞ്ഞ് രണ്ടിനും 2.50നും 3.20നും 3.50നും അഞ്ചിനും സര്‍വിസുകളുണ്ട്.
തുടര്‍ന്ന് രാത്രി 9.45ന് കൂത്താട്ടുകുളം വഴിയും 11.30ന് പാലാ വഴിയും തിരുവനന്തപുരത്തേക്ക് സര്‍വിസ് ഉണ്ട്.
രാത്രി വിവിധ പ്രദേശങ്ങളില്‍ നിന്ന് എത്തിച്ചേരുന്ന യാത്രക്കാര്‍ക്ക് കോട്ടയം, പാലാ ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്ക് എത്താന്‍ സര്‍വിസുകള്‍ ആരംഭിച്ചിരിക്കുന്നത് ഉപകാരപ്രദമാണ്.
പുലര്‍ച്ചെ 12.30ന് തൃശൂര്‍ വഴി കല്‍പറ്റ, മൂന്നിന് തൃശൂര്‍, 3.40ന് കണ്ണൂര്‍, അഞ്ചിനും ആറിനും 6.15നും തൃശൂര്‍, 6.30ന് കോഴിക്കോട്, ഏഴിനും 7.30നും തൃശൂര്‍, എട്ടിന് മാനന്തവാടി, 9.15ന് കോയമ്പത്തൂര്‍. ഉച്ചകഴിഞ്ഞ് 2.50ന് തൃശൂര്‍, 3.15ന് മാനന്തവാടി, 3.40നു കൂമ്പാറ, നാലിന് തൃശൂര്‍, 4.20നു വടക്കാഞ്ചേരി, അഞ്ചിന് കോഴിക്കോട് വഴി മുത്തപ്പന്‍പുഴ, 5.20ന് നിലമ്പൂര്‍, 6.15ന് സുല്‍ത്താന്‍ബത്തേരി, 6.30ന് കാസര്‍കോട്, 6.50നു നിലമ്പൂര്‍, 7.20നു പാണത്തൂര്‍, 7.45നു സുല്‍ത്താന്‍ ബത്തേരി, 8.20നു പാടിച്ചിറ, 8.30നു കൊന്നക്കാട്, 9.05നു തിരുവമ്പാടി, ഒന്‍പതിന് പാലായില്‍നിന്നു കാഞ്ഞങ്ങാടിനുള്ള മിന്നല്‍ സര്‍വീസ്, 9.45ന് പാലായില്‍ നിന്നുള്ള ബംഗളൂരു സൂപ്പര്‍ ഡീലക്‌സ്, രാത്രി പത്തിനും 10.15നും തിരുവമ്പാടി.
പകല്‍ സമയത്ത് അര മണിക്കൂര്‍ ഇടവിട്ട് തൃശൂരിലേക്ക് സര്‍വിസുണ്ട്. ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള എറണാകുളം റൂട്ടില്‍ പുലര്‍ച്ചെ നാലിന് സര്‍വിസ് ആരംഭിക്കും. തുടര്‍ന്ന് 4.45 മുതല്‍ രാത്രി 7.50 വരെ 25 മിനിറ്റ് ഇടവിട്ട് എറണാകുളത്തേക്ക് സര്‍വിസ് ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."