കാഞ്ഞിരമറ്റത്ത് കുടിവെള്ള പൈപ്പ്‌പ്പൊട്ടല്‍ തുടര്‍ക്കഥ
തൊടുപുഴ: തൊടുപുഴ - കാഞ്ഞിരമറ്റം റൂട്ടില്‍ കാഞ്ഞിരമറ്റം അമ്പലത്തിന് ഇരുന്നൂറ് മീറ്റര്‍ അകലെ മുതലിയാര്‍മഠത്തിന് തിരിയുന്ന റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് തുടര്‍ക്കഥയാകുന്നു. തുടര്‍ പ്രവൃത്തികള്‍ നിരന്തരം നടത്തിയിട്ടും വീണ്ടും വീണ്ടും പൊട്ടുന്നത് റോഡ് തകരാനും കാരണമാക്കുകയാണ്. അഞ്ചാമത്തെ തവണയാണ് ഇവിടെ പൈപ്പ് പൊട്ടി റോഡ് തകരുന്നയ്. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പിട്ടപ്പോള്‍ ഇനി പൈപ്പ് പൊട്ടല്‍ ഉണ്ടാകില്ലെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, അറ്റകുറ്റപണി നടത്തി അധികൃതര്‍ മാറുമ്പോള്‍ അപ്പോള്‍തന്നെ പൊട്ടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
ഇവിടെ റോഡ് കുഴിച്ച് പൈപ്പ് നന്നാക്കി പോകുന്നതല്ലാതെ ശാശ്വത പരിഹാരത്തിന് വാട്ടര്‍ അതോറിട്ടി അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് വ്യാപകമായ പരാതിയുണ്ട്. പൈപ്പ്‌പൊട്ടി റോഡ് കുഴിയായത് മൂലം കാല്‍നടയാത്രക്കാര്‍ക്കും ടൂവീലറില്‍ സഞ്ചരിക്കുന്നവര്‍ക്കും ഇതിലേ സഞ്ചരിക്കാന്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. വലിയ വാഹനങ്ങള്‍ വെള്ളത്തില്‍ കയറുമ്പോള്‍ കാല്‍നട യാത്രക്കാരുടെയും ടൂവീലര്‍ യാത്രികരുടെയും ദേഹത്തേക്ക് ചെളി തെറിക്കുന്ന അവസ്ഥയാണ്. പൈപ്പ് പൊട്ടിയ ഭാഗത്ത്‌നിന്ന് ആയിരക്കണക്കിന് ലിറ്റര്‍ വെള്ളമാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. കുടിവെള്ള ആവശ്യത്തിനായി ശുദ്ധീകരിച്ചെടുക്കുന്ന ജലം ഇങ്ങനെ പാഴാക്കി കളയുകയാണ് വാട്ടര്‍ അതോറിറ്റി ചെയ്യുന്നത്. മൂന്ന് ദിവസമായി തുടര്‍ച്ചയായി വെള്ളം കുത്തിയൊഴുകിക്കൊണ്ടിരിക്കുകയാണ്. എത്രയും വേഗം പൈപ്പ് നന്നാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."