നഗരസഭാ ഓഫിസില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയായി
തൊടുപുഴ: നഗരസഭ ഓഫിസിനോടനുബന്ധിച്ച് സോളാര്‍ പാനല്‍ സ്ഥാപിക്കുന്ന പണികള്‍ പൂര്‍ത്തിയായി. കെ.എസ്.ഇ.ബിയുടെ അനുമതി ലഭിച്ചാല്‍ ഉദ്ഘാടനം നടത്തുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.
നഗരസഭയില്‍ വൈദ്യൂതി ബില്ല് വര്‍ധിച്ച സാഹചര്യത്തിലാണ് സോളാര്‍ പാനല്‍ സ്ഥാപിച്ച നഗരസഭ വൈദ്യൂതി ഉല്‍പാദിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിനോടുനുബന്ധിച്ച് നഗരസഭയിലും ടൗണ്‍ ഹാളിന്റെ മുകളിലും സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. സോളാര്‍ പദ്ധതിക്കു വേണ്ടി അധിക ഫണ്ടില്‍ നിന്നുമാണ് തുക വകയിരുത്തിയിരിക്കുന്നത്.
30 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. നഗരസഭയില്‍ വൈദ്യൂതി ബില്ല് വരുമ്പോള്‍ മൂന്നര ലഷം രൂപയോളം കെ.എസ്.ഇ.ബിയില്‍ അടയ്‌ക്കേണ്ടി വരുന്നുണ്ട്.
സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിലൂടെ ഇതിനു മാറ്റം വരും. സോളാറില്‍ നിന്നും 50 കിലോ വാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇതു കെ.എസ്.ഇ.ബിക്കു വില്‍ക്കുകയും ഇതില്‍ നിന്നും വൈദ്യൂതി ബില്ല് അടയ്ക്കുകയും ചെയ്യും. ബില്ലില്‍ കൂടുതല്‍ വൈദ്യുതി ലഭിച്ചാല്‍ ആ തുക തിരിച്ച് നഗരസഭയ്ക്ക് ലഭിക്കുകയും ചെയ്യു. 2016-17 വര്‍ഷം 1കോടി 86 ലക്ഷം രൂപ അധിക ഫണ്ട് കിട്ടിയതില്‍ പല പദ്ധതികള്‍കള്‍ക്കായി മാറ്റിയിരുന്നു.
അതില്‍ ഉല്‍പാദന മേഖലയിലേക്ക് മാറ്റി വച്ച ഫണ്ടില്‍ നിന്നുമാണ് സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് തുക ചെലവഴിക്കുന്നത് സൗരോര്‍ജം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിച്ച് വൈദ്യുതി ബോര്‍ഡിന് നല്‍കി പകരം വാങ്ങുന്ന വൈദ്യുതിയുടെ ചെലവ് ഗണ്യമായി കുറക്കാനും നഗരസഭ തീരുമാനിച്ചു.
30 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ നഗരസഭ ടൗണ്‍ഹാളിന് മുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചു. മുനിസിപ്പല്‍ ഓഫിസിന് മുകളിലും സോളാര്‍ പാനല്‍ സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."