കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നിലപാട് വ്യക്തമാക്കണമെന്ന്
കാഞ്ഞിരപ്പള്ളി: കേരളത്തിലെ റബര്‍ കര്‍ഷകര്‍ ഉള്‍പ്പെടെ കാര്‍ഷിക മേഖല നേരിടുന്ന പ്രശ്‌നങ്ങളിലും ബി.ജെ.പിയുടെ ഭരണത്തില്‍ മതന്യൂനപക്ഷങ്ങള്‍, ദലിതര്‍ തുടങ്ങിയവര്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങളിലും കേന്ദ്രമന്ത്രി എന്ന നിലയില്‍ നിലപാട് വ്യക്തമാക്കാന്‍ അല്‍ഫോന്‍സ് കണ്ണന്താനം തയാറാകണമെന്ന് കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു.
രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കും, ദലിതര്‍ക്കുമെതിരേ ആസൂത്രിതമായി ആക്രമണങ്ങള്‍ നടക്കുന്നു.
ബീഫ് വിഷയത്തില്‍ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഇരട്ടത്താപ്പ് അവസരവാദപരമാണ്. ഈ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കാന്‍ കണ്ണന്താനം തയാറാകണമെന്നും നേതൃയോഗം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് ബാബു ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെ.പി.സി.സി നിര്‍വാഹക സമിതിയംഗം അഡ്വ. ജി. രാമന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കാണ്‍ഗ്രസ് കറുകച്ചാല്‍ ബ്ലോക്ക് പ്രസിഡന്റ് ജോ പായിക്കാടന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ റോണി കെ. ബേബി, പി.എ ഷെമീര്‍, ടി.കെ സുരേഷ്‌കുമാര്‍, മണ്ഡലം പ്രസിഡന്റുമാരായ ബേബി വട്ടയ്ക്കാട്ട്, ജോസ് കെ. ചെറിയാന്‍, സുനില്‍ മാത്യു, മനോജ് തോമസ്, ജലാലുദ്ദീന്‍ വാഴത്തറ, രവി പ്ലാച്ചിയില്‍, റോയി നെച്ചുമണ്ണില്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഫെമി മാത്യു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."