ഭവന രഹിതര്‍ക്കുള്ള അധാര വിതരണം നാളെ
കോട്ടയം: ഈരാറ്റുപേട്ട -തെക്കേക്കര മുഹിയിദ്ധീന്‍ ജമാ അത്ത് സാമൂഹ്യക്ഷേമ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭവനരഹിതരായ 12 നിര്‍ധന കുടുംബങ്ങള്‍ക്ക് ഭവന നിര്‍മാണത്തിനുളള വസ്തുവിന്റെ രണ്ടാംഘട്ട ആധാര വിതരണം നാളെ വൈകിട്ട് ഷാദി മഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. വൈകിട്ട് 5.30ന് നടക്കുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിക്കും. ജമാഅത്ത് പ്രസിഡന്റ് പി.എസ് ഷെഫീഖ് അധ്യക്ഷനാകും. ആധാര വിതരണം ആന്റോ ആന്റണി എം.പിനിര്വഹിക്കും. ചീഫ് ഇമാം വി.പി സുബൈര്‍ മൗലവി മുഖ്യ പ്രഭാഷണം നടത്തും. പി.സി ജോര്‍ജ് എം.എല്‍.എ, സക്കാത്ത് കമ്മിറ്റി പ്രസിഡന്റ് സലീം കിണറ്റിന് മൂട്ടില്, സെക്രട്ടറി ബഷീര്‍ തൈത്തോട്ടം, നഗരസഭാ ചെയര്മാന് ടി.എം റഷീദ്, മഹല്‍ ഇമാമീങ്ങളായ കെ.എച്ച് ഇസ്മായില്‍ മൗലവി, മുഹമ്മദ് നദീര്‍ മൗലവി, കമ്മിറ്റി അംഗങ്ങളായ പി.ടി അഫ്സാറുദ്ധീന്, സി.ടി ബഷീര്‍, പി.എച്ച് അന്‍സാരി, നൈസല്‍ കൊല്ലം പറമ്പില്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."