ജില്ലാതല സൗഹൃദാനുഭവ രചനാ മത്സരം
കണ്ണൂര്‍: ഒരുമയോടെ വസിക്കാം സൗഹൃദം കാക്കാം എന്ന സന്ദേശവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ദേശീയോദ്ഗ്രഥന പ്രചാരണത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കായി ജില്ലാതല സൗഹൃദാനുഭവ രചനാ മത്സരം സംഘടിപ്പിക്കുന്നു. സമുദായങ്ങള്‍ക്കിടയില്‍ പരസ്പര തെറ്റിദ്ധാരണയും വിദ്വേഷവും പ്രചരിപ്പിക്കപ്പെടുന്ന വര്‍ത്തമാന സാഹചര്യത്തില്‍ സൗഹൃദാനുഭവങ്ങള്‍ പങ്കുവയ്ക്കാനും പ്രചരിപ്പിക്കാനും അവസരം സൃഷ്ടിക്കുകയാണ് ലക്ഷ്യം. സത്യസന്ധമായി ഇത്തരം അനുഭവങ്ങള്‍ പങ്കു വയ്ക്കുന്ന ആര്‍ക്കും മത്സരത്തിലേക്ക് സൃഷ്ടികള്‍ അയക്കാം. സെളൈസിൃ786@ഴാമശഹ.രീാ എന്ന ഇ-മെയില്‍ വിലാസത്തില്‍ 15നകം സൃഷ്ടികള്‍ ലഭിച്ചിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സമ്മാനവും ദേശീയോദ്ഗ്രഥന പ്രചാരണ സമിതിയുടെ സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നതാണെന്ന് ജില്ലാ എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."