പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍
മലപ്പുറം: ഗവ. വനിതാ കോളജില്‍ സര്‍ക്കാര്‍ അനുവദിച്ച പരമാവധി സീറ്റുകളിലേക്കു പ്രവേശനം നല്‍കാതെ സീറ്റുകള്‍ ഒഴിച്ചിട്ട സംഭവത്തില്‍ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത്. ഇതുസംബന്ധിച്ച് സുപ്രഭാതം ഇന്നലെ വാര്‍ത്ത നല്‍കിയിരുന്നു. മാര്‍ജിനല്‍ ഇന്ക്രീസിനു പുറമേ സ്റ്റാറ്റിയൂട്ടറി മാക്സിമം പ്രകാരമുള്ള സീറ്റുകള്‍ കൂട്ടാമെന്ന വ്യവസ്ഥ പ്രകാരമാണ് കഴിഞ്ഞ തവണ സീറ്റ് വര്‍ധിപ്പിച്ചിരുന്നത്.
ഈ വര്‍ഷം ഒന്നാംവര്‍ഷ ബിരുദ കോഴ്സുകളിലേക്കു യൂനിവേഴ്സിറ്റികള്‍ അനുവദിച്ച മാര്‍ജിനല്‍ വര്‍ധനവിനുള്ള നടപടികള്‍ എല്ലാ സ്ഥാപന മേധാവികളും അടിയന്തിരമായി സ്വീകരിക്കണമെന്നും ഇക്കാര്യം കോളജ് വിദ്യാഭ്യാസ ഡയറക്ടറെ അറിയിക്കണമെന്നും കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. സ്റ്റാറ്റിയൂട്ടറി മാക്സിമമോ മാര്‍ജിനല്‍ വര്‍ധനവോ വരുത്താതെ പ്രവേശനം നടത്തിയതിനാല്‍ അന്‍പതിലധികം വിദ്യാര്‍ഥികള്‍ക്കാണ് അവസരം നഷ്ടമായത്.
അതേസമയം, സര്‍ക്കാര്‍ അനുവദിച്ച പരമാവധി സീറ്റുകളിലേക്കു പ്രവേശനം നല്‍കാതെ സീറ്റുകള്‍ ഒഴിച്ചിട്ട സംഭവത്തില്‍ എം.എസ്.എഫ് ജില്ലാ കമ്മിറ്റി ഇന്നു പ്രിന്‍സിപ്പലിനെ കാണും. അംഗീകൃത സീറ്റുകളിലേക്ക് പരമാവധി വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്കു നേതൃത്വം നല്‍കും.
യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച ഗവ. വനിതാ കോളജിന് സ്ഥിരം കെട്ടിടം പണിയാന്‍ സ്ഥലവും കണ്ടെത്തിയിരുന്നു. ഇവിടെ അടിസ്ഥാന സൗകര്യമൊരുക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടി വിദ്യാര്ഥിവിരുദ്ധമാണെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ടി.പി ഹാരിസ്, ജനറല്‍ സെക്രട്ടറി വി.പി അഹമ്മദ് സഹീര്‍ എന്നിവര്‍ പറഞ്ഞു.
ബിരുദ സീറ്റുകള്‍ കുറച്ച നടപടി പുനഃപരിശോധിക്കണമെന്ന് എസ്.കെ.എസ്.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഫഖ്റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, ജനറല്‍ സെക്രട്ടറി ശഹീര്‍ അന്‍വരി പുറങ്ങ് എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."