HOME
DETAILS
MAL
വാര്‍ത്ത വാസ്തവവിരുദ്ധമെന്ന് സ്പെഷല്‍ ഓഫിസര്‍
backup
September 14 2017 | 06:09 AM
മലപ്പുറം: മലപ്പുറം ഗവ. വനിതാ കോളജില്‍ ബിരുദ സീറ്റുകള്‍ വെട്ടിക്കുറച്ചെന്ന വിധത്തില്‍ വന്ന വാര്‍ത്ത വാസ്തവവിരുദ്ധമെന്നു കോളജ് സ്പെഷല്‍ ഓഫിസര്‍ ഡോ. ഗീത നമ്പ്യാര്‍. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം മാര്‍ജിനല്‍ ഇന്ക്രീസ് വഴി അനുവദിച്ച അധിക സീറ്റുകളിലേക്കാണ് കഴിഞ്ഞവര്‍ഷം പ്രവേശനം നല്‍കിയത്. എന്നാല്‍, പരിമിതമായ ഭൗതിക സൗകര്യങ്ങളുള്ള കോളജില്‍ മാര്‍ജിനല്‍ ഇന്ക്രീസ് വഴിയുള്ള അധികസീറ്റുകളിലേക്ക് ഈ വര്‍ഷം പ്രവേശനം നടത്തുക പ്രായോഗികമല്ല. അതുകൊണ്ടാണ് അധിക സീറ്റുകളിലേക്കുള്ള പ്രവേശനം വേണ്ടെന്നുവച്ചത്. ഭൗതികസൗകര്യങ്ങള് മെച്ചപ്പെട്ടാല്‍ അടുത്ത വര്‍ഷം അധിക സീറ്റുകളിലേക്കു പ്രവേശനം നടത്തുമെന്നും വാര്ത്തുകുറിപ്പില് സ്പെഷല്‍ ഓഫിസര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."