ആദിവാസി ഭൂമി - വിഭവം - അറിവ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി
പാലക്കാട്: ആദിവാസികള്‍ക്ക് അര്‍ഹമായ ഭൂമിയുടെയും തലമുറകള്‍ കൈമാറിയ കല-സാംസ്‌കാരം-വൈദ്യം-ഭക്ഷണം-ഭാഷ-വിഭവങ്ങള്‍-മറ്റ് പാരമ്പര്യ അറിവുകളുടെയും സംരക്ഷണം ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച് ജില്ലയില്‍ തദ്ദേശീയ ജനതയുടെ അവകാശ പ്രഖ്യാപനവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് തുടക്കമായി. 2007ല്‍ ഐക്യരാഷ്ട്രസഭ നടത്തിയ പ്രഖ്യാപനത്തിന്റെ 10ാം വാര്‍ഷികത്തിന്റെ ഭാഗമായി പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ ആദിവാസി കോളനികളില്‍ അടിസ്ഥാന വികസന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. പാലക്കാട് പട്ടികവര്‍ഗ വികസന ഓഫിസിന് കീഴിലുളള തെരഞ്ഞെടുത്ത 102 കോളനികള്‍ കേന്ദ്രീകരിച്ചും അട്ടപ്പാടിയിലെ 192 കോളനികളിലും തുടര്‍പ്രവര്‍ത്തനം നടത്തും.
ചിറ്റൂര്‍ താലൂക്കിലെ അഞ്ച് കോളനികളില്‍ അഡീഷനല്‍ ട്രൈബല്‍ സബ്പ്ലാന്‍ (എ.ടി.എസ്.പി) പ്രകാരം പൂര്‍ത്തിയാക്കിയ കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം സ്രാമ്പി-നെടുമ്പാറ കോളനിയില്‍ കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ നിര്‍വഹിച്ചു. കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ ബബിത അധ്യക്ഷയായി. ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസര്‍ പി.കെ സുരേഷ്‌കുമാര്‍ നേതൃത്വം നല്‍കി. പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് മുല്ലക്കര എസ്.ടി കോളനിയില്‍ ജില്ലാ പഞ്ചായത്ത് ട്രൈബല്‍ സബ് പ്ലാന്‍ പ്രകാരം നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു സുരേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ പ്രസന്നകുമാരി അധ്യക്ഷയായി.
പുതുശ്ശേരി പഞ്ചായത്തിലെ ഒന്‍പത് കുടുംബങ്ങള്‍ക്ക് പട്ടികവര്‍ഗ വികസന വകുപ്പ് ഏറ്റെടുത്ത് നല്‍കിയ 25 സെന്റ് മുതല്‍ ഒരു ഏക്കര്‍ വരെയുളള ഭൂമിയുടെ ആധാരത്തിന്റെ പകര്‍പ്പ് വിതരണം ചെയ്തു. 18 കുടുംബങ്ങള്‍ക്ക് വനാവകാശ രേഖ നല്‍കി. പെരുമാട്ടി, എരുത്തേമ്പതി, മുതലമട, പുതുപ്പരിയാരം, പുതുശ്ശേരി പഞ്ചായത്തുകളിലെ ആറ് സ്‌പോര്‍്ട്‌സ് ക്ലബുകള്‍ക്ക് സ്‌പോര്‍ട്‌സ്‌കിറ്റ് വിതരണം ചെയ്തു.
അയിലൂര്‍ പ്രീമെട്രിക്ക് ഹോസ്റ്റല്‍ നിര്‍മാണത്തിനായി സ്വകാര്യവ്യക്തി വിട്ടു നല്‍കുന്ന 30 സെന്റ് സ്ഥലം പട്ടികവര്‍ഗ വികസന വകുപ്പിന് കൈമാറി.അട്ടപ്പാടി ഷോളയൂര്‍ പഞ്ചായത്തിലെ മട്ടത്തുകാട് കോളനിയിലെ 25 കുടുംബങ്ങള്‍ക്ക് 1000 ലിറ്ററിന്റെ വാട്ടര്‍ ടാങ്ക് വിതരണം ചെയ്തു.
അട്ടപ്പാടി മേഖലയിലെ 192 ഊരുകളിലേയും മൂപ്പന്മാരെ ഉള്‍പ്പെടുത്തി അവകാശ സംരക്ഷണ പ്രഖ്യാപന സന്ദേശം ഉള്‍ക്കൊള്ളുന്ന ശില്‍പശാലയും അഗളിയില്‍ അവകാശ സംരക്ഷണ റാലിയും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശിവശങ്കരന്‍ ഉദ്ഘാടനം ചെയ്തു. കൂടാതെ ആദിവാസ മേഖലകളിലെ സ്‌ക്കൂളുകളില്‍ അവകാശ പ്രഖ്യാപന പ്രതിജ്ഞ ചൊല്ലി. ഇതിനു പുറമെ ഊരുകളില്‍ ലഹരി-ശുചിത്വ പരിപാലനം വിഷയങ്ങളില്‍ എക്‌സൈസിന്റെയും ആരോഗ്യ-ശുചിത്വമിഷന്‍ എന്നിവയുടെയും ആഭിമുഖ്യത്തില്‍ ബോധവത്കരണവും തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."