ആറ്റൂര്‍ വളവില്‍ സ്വകാര്യ ബസ് പാടത്തേക്ക് ഇറങ്ങി
മുള്ളൂര്‍ക്കര : വാഴക്കോട് പ്ലാഴി സംസ്ഥാന പാതയില്‍ ആറ്റൂര്‍ വളവില്‍ നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് പാടശേഖരത്തേയ്ക്ക് ഓടിയിറങ്ങി വിദ്യാര്‍ഥികളടക്കം 41 ഓളം പേര്‍ക്ക് പരുക്കേറ്റു തൃശൂര്‍ തിരുവില്വാമല റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഫാത്തിമ ബസാണ് അപകടത്തില്‍ പെട്ടത്. ഇന്നലെ വൈകീട്ട് 4.40 ഓടെയായിരുന്നു അപകടം തൃശൂരില്‍ നിന്ന് തിരുവില്വാ മലയിലേക്ക് പോവുകയായിരുന്നു ബസ്.
ആറ്റൂര്‍ വളവില്‍ വെച്ച് പവര്‍ സ്റ്റിയറിങ്ങിന്റെ പ്രവര്‍ത്തനം തകരാറിലാവുകയും നിയന്ത്രണം നഷ്ടപ്പെടുകയും ആറ് അടിയോളം താഴ്ചയുള്ള പാടശേഖരത്തിലേയ്ക്ക് ഓടിയിറങ്ങുകയുമായിരുന്നു. നിറയെ വെള്ളമുള്ള പാടശേഖരത്തില്‍ ഇറങ്ങിയ ബസ് മറിയാതിരുന്നതാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. ഓടി കൂടിയ നാട്ടുകാരും ഷാഹിദ്, ആഷിഖ്, ഉബൈദ് , നൗഫല്‍, അലി എന്നീ യുവാക്കളും ചേര്‍ന്നാണ് ചെളിയില്‍ പുണ്ട് നിന്ന ബസിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. വടക്കാഞ്ചേരി ആക്ട്‌സ് പ്രവര്‍ത്തകരും പൊലിസും സ്ഥലത്തെത്തി.
കുമരനെല്ലൂര്‍ സ്വദേശി ലത (42), പാമ്പാടി സ്വദേശികളായ ശ്രീധരന്‍ (58), ശാന്ത (48), വടക്കാഞ്ചേരി റെയില്‍വേ സ്‌റ്റേഷന്‍ സ്വദേശി ആമിന (70), തോനൂര്‍ക്കര സ്വദേശികളായ പ്രിയ (44), ജയന്തി (40), സുശീല (48), സുരേഷ് (31), സബിത (33), കുട്ടഞ്ചേരി സ്വദേശി ശിവനാഥ് (7), പൂമല സ്വദേശികളായ നാരായണല്‍ കുട്ടി (64), ചന്ദ്രിക (63), പഴയന്നൂര്‍ സ്വദേശികളായ അലിയാര്‍ (58), സുധി (15) , ഉണ്ണികൃഷ്ണന്‍ (54), ചേലക്കര സ്വദേശികളായ പാത്തുമത്ത് (80), ജോസ് (73), സരോജിനി (63), ബീവാത്തു (52), ചാക്കോച്ചന്‍ (44), പാഞ്ചാലി (59), സുനിത (35) , ഷെക്കീര്‍ (39), പരയ്ക്കാട് സ്വദേശി ഗോപകുമാര്‍ (30), തിരുവിലാമല സ്വദേശികളായ ചന്ദ്രന്‍ (51), ദിനേഷ് (34), വാഴക്കോട് വളവ് സ്വദേശി ഹാജിറ (48), കളപ്പാറ സ്വദേശികളായ രാധിക (30), നീലിമ (27), ഗോപി (43), നാട്യന്‍ചിറ സ്വദേശികളായ സൈനുല്‍ ആബിദ് (20), അരവിന്ദന്‍ (31), വെങ്ങാനെല്ലൂര്‍ സ്വദേശികളായ ശരത്ത് (26), വിജയം (43), കോലഴി സ്വദേശി ശിവന്‍ (43), ജിനിഷ (18), പ്രേമലത, പാറുകുട്ടി (67), രേവതി (19) ,തങ്കമണി (48), നബീസ (54)എന്നിവരെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരില്‍ 11 പേരെ വിദഗ്ദ ചികിത്സയ്ക്കായി മുളങ്കുന്നത്ത് കാവ് മെഡിയ്ക്കല്‍ കോളജിലേക്ക് മാറ്റി . 10 പേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ബാക്കിയുള്ള 20 പേരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. ബസില്‍ യാത്രക്കാരെ കുത്തിനിറച്ച് കയറ്റിയതാണ് അപകടത്തിലേയ്ക്ക് വഴിവെച്ചതെന്ന് യാത്രക്കാരനും വടക്കാഞ്ചേരിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട്് വിദ്യാര്‍ഥിയുമായ റിജു പറഞ്ഞു. നിരന്തരം അപകടം നടക്കുന്ന സ്ഥലത്താണ് വീണ്ടും അപകടം നടന്നതെന്നത് നാട്ടുകാരെ ആശങ്കയിലാഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."