മഞ്ഞള്‍ കൃഷിയില്‍ സലീമിന് വീണ്ടും വിജയഗാഥ
വെള്ളാങ്ങല്ലൂര്‍: തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും മഞ്ഞള്‍ കൃഷിയില്‍ വിജയഗാഥ രചിക്കുകയാണ് വള്ളിവട്ടം അമരിപ്പാടം കാട്ടകത്ത് സലീം എന്ന ജൈവ കര്‍ഷകന്‍. മണ്ണിര കമ്പോസ്റ്റ് വളം ഉണ്ടാക്കിക്കൊണ്ടായിരുന്നു കാര്‍ഷിക രംഗത്തേക്കുള്ള സലീമിന്റെ രംഗപ്രവേശം. വര്‍ഷം തോറും ഏകദ്ദേശം 30 ടണ്ണോളം വളമായിരുന്നു ഉല്‍പ്പാദിപ്പിച്ചിരുന്നത്. ഇതിനിടയില്‍ ഹെര്‍പിസ് എന്ന വൈറസ് പരത്തുന്ന രോഗം അദ്ദേഹത്തിനുണ്ടായി. ആശുപത്രിയില്‍ പോയി ശസ്ത്രക്രിയ നടത്തിയിട്ടും രോഗം ഭേദമായില്ല. തുടര്‍ന്നുള്ള ആയുര്‍വ്വേദ ചികിത്സയില്‍ മഞ്ഞള്‍ കഴിക്കാനുള്ള നിര്‍ദ്ദേശം കിട്ടി.
നെല്ലിക്ക നീരില്‍ മഞ്ഞള്‍ ചേര്‍ത്തുള്ള ചികിത്സക്ക് ഫലം കണ്ടു. സലീമിന് അത് വരെ ഉണ്ടായിരുന്ന എല്ലാ രോഗങ്ങളും മഞ്ഞള്‍ ചികില്‍സയിലൂടെ കുറഞ്ഞു. അസുഖം മാറിയെങ്കിലും മഞ്ഞള്‍ ഉപയോഗം നിര്‍ത്തിയില്ല. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്റെ രോഗ പ്രതിരോധശേഷി കൂടുതല്‍ ആളുകളിലേക്ക് പ്രചരിപ്പിക്കുന്നതിനായി ബോധവത്കരണവും മഞ്ഞള്‍ കൃഷിയും തുടങ്ങി.
രാസവളം ഉപയോഗിക്കാതെ ജൈവ രീതിയിലാണ് സലീം മഞ്ഞള്‍ കൃഷി ചെയ്യുന്നത്. രണ്ടരയേക്കര്‍ വീട്ടു വളപ്പ് ഉള്‍പ്പെടെ 4 ഏക്കറോളം സ്ഥലത്താണ് ഇപ്പോള്‍ കൃഷി ചെയ്യുന്നത്. ലാഭം കിട്ടാനല്ല സലീം മഞ്ഞള്‍ കൃഷി ചെയ്യുന്നത്. ബിസിനസിനേക്കാള്‍ ഉപരി കൂടുതല്‍ ആള്‍ക്കാരിലേക്ക് ഈ കാര്‍ഷിക വിളയെ എത്തിച്ച് ജനങ്ങളെ ആരോഗ്യവാന്മാരാക്കി മാറ്റുക എന്നതാണ് സലീമിന്റെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."