ലോക മത്സ്യത്തൊഴിലാളി സമ്മേളനം അടുത്ത മാസം 15 മുതല്‍ ഡല്‍ഹിയില്‍
തിരുവനന്തപുരം: നാഷനല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ലോക മത്സ്യത്തൊഴിലാളി സമ്മേളനം അടുത്ത മാസം 15 മുതല്‍ ഡല്‍ഹിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 'കടല്‍ വന്‍കിട കുത്തകകള്‍ക്ക് വിട്ടു കൊടുക്കാതിരിക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ചാണ് സമ്മേളനം. പരമ്പരാഗത-ചെറുകിട മീന്‍പിടുത്ത സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ ലോകത്തിന് മുന്‍പില്‍ അവതരിപ്പിക്കുകയും അതിനുള്ള പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയുമാണ് കൗണ്‍സിലിന്റെ മുഖ്യലക്ഷ്യം.
മത്സ്യത്തൊഴിലാളികള്‍ക്കായി രാജ്യത്ത് സ്വന്തമായി വകുപ്പില്ലാത്തത് തൊഴിലാളികളെ വലക്കുകയാണ്. അഞ്ചോളം വകുപ്പുകള്‍ക്ക് കീഴിലാണ് മത്സ്യത്തൊഴിലാളികള്‍ ഇപ്പോഴുള്ളത്. ഈ സമ്മേളനത്തോടെ ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും നാഷനല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം ഭാരവാഹികള്‍ പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാപരിപാടികള്‍ സംഘടിപ്പിക്കും.
ലോക മത്സ്യത്തൊഴിലാളി ദിനമായ നവംബര്‍ 21ന് ഡല്‍ഹിയില്‍ തൊഴിലാളികളുടെ റാലി സംഘടിപ്പിക്കും. പരിപാടിയില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കന്മാര്‍ മത്സ്യ ഗവേഷകര്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഫിഷ് വര്‍ക്കേഴസ് ഫോറം ചെയര്‍പേഴ്‌സണല്‍ നരേന്ദ്ര പാട്ടീല്‍, ജന. സെക്രട്ടറി ടി. പീറ്റര്‍, പി.പി ജോണ്‍, ആന്റോ ഏലിയാസ്, വലേരിയന്‍ ഐസക് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."