താളപ്പിഴയാണ് മാനസ്യകാരോഗ്യകുറവിന് കാരണം:മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ
കൊട്ടിയം: ഒരാള്‍ ജന്മനാ മാനസിക അസ്വസ്ഥത അനുഭവിക്കുന്നവര്‍ അല്ലന്നും ജീവിതന്തരീക്ഷത്തില്‍ വരുന്ന താളപ്പിഴവാണ് മാനസിക ആരോഗ്യക്കുറവിനു കാരണമെന്നും മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ.
കൊട്ടിയം ഒറ്റപ്ലാമൂട്ടില്‍ എസ്.എസ് സമിതി പുനരധിവാസ കേന്ദ്രത്തിനോടനുബന്ധിച്ചു നിര്‍മിക്കുന്ന മെന്റല്‍ ഹെല്‍ത്ത് സെന്ററിന്റെ ശിലാസ്ഥാപനംകര്‍മം നിര്‍വഹിച്ചതിനുശേഷം പോതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജനപ്രതിനിധികള്‍ക്കു രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തും മതിയായ പങ്കുവഹിക്കാനുണ്ടന്നു ജില്ലായില്‍ മാനസികാരോഗ്യ പരിലാളനത്തിനായി മികയുറ്റ ഒരാശുപത്രിയില്ലന്നും മന്ത്രി പറഞ്ഞു.
എന്‍.കെ പ്രമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി.
കെ.സോമപ്രസദ് എം.പി,എം. നൗഷാദ് എം.എല്‍.എ,മുന്‍ എം.പി. കെ.എന്‍ ബാലഗോപാല്‍, ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, ഡോ. ആല്‍ഫ്രഡ് വി. സാമുവല്‍,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മൈലക്കാട് സുനില്‍, ഗ്രാമഞ്ചാത്ത് മെമ്പര്‍ രേഖ എസ്. ചന്ദ്രന്‍, തമ്പി രവീന്ദ്രന്‍, സാജു നെല്ലേപറമ്പില്‍, ജി. ഗോപിനാഥ്,ഫ്രാന്‍സിസ് സേവ്യര്‍,പ്രാഫ. എസ്. ആല്‍ഫി സംസാരിച്ചു.
കെട്ടിട നിര്‍മാണ ഫണ്ടിലേക്കുള്ള ആദ്യ സംഭാവന റോട്ടറിക്ലബ് മുന്‍ ഗവര്‍ണര്‍ ഡോ. ജോണ്‍ ഡാനിയല്‍ മന്ത്രിക്ക് കൈമറി.
എസ്.എസ് സമിതി രക്ഷാധികാരി ഫാദര്‍ പോള്‍ ക്രൂസ് ശിലാസ്ഥാപന കര്‍മ ആശിര്‍വാദ ശിശ്രൂഷ നടത്തി.
ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. അജയക്കുമാര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."