സ്വകാര്യ ആശുപത്രി മേധാവികളെ പൊലിസ് ചോദ്യം ചെയ്തു
കൊല്ലം: ചികിത്സ ലഭിക്കാതെ തമിഴ്‌നാട് സ്വദേശി മരുകന്‍ മരിച്ച സംഭവത്തില്‍ ആരോപണവിധേയരായ സ്വകാര്യ ആശുപത്രി മേധാവികളെ പൊലസ് ചോദ്യം ചെയ്തു.
കൊല്ലം മെഡിസിറ്റി ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹുല്‍ ഹമീദ്, മെഡിട്രീന ആശുപത്രി സൂപ്രണ്ട് ഡോ. വത്സലകുമാരി എന്നിവരെയാണ് കേസ് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത്.
കൊല്ലം സിറ്റി പൊലിസ് കമ്മിഷിണര്‍ ഓഫിസില്‍ ഇവരെ വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച് ഡി.സി.പി എ. അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്.
സിറ്റി പൊലിസ് കമ്മിഷിണര്‍ അജിതാ ബീഗത്തിന്റെയും ഒരു വിദഗ്ധ ഡോക്റ്ററുടെയും സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
സംഭവത്തില്‍ കൊല്ലം മെഡിസിറ്റി, മെഡിട്രീന, അസീസിയ എന്നീ ആശുപത്രികളിലെ ഡോക്റ്റര്‍മാരെയാണ് കഴിഞ്ഞദിവസം അന്വേഷണസംഘം മുതല്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.
കൂടാതെ സംഭവസമയത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ശ്രീകാന്ത്, ഡോ.പാട്രിക് എന്നിവരെയും ചോദ്യം ചെയ്തു.
കേസുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളജ് ഡോക്റ്റര്‍മാരെ അറസ്റ്റ്‌ചെയ്താല്‍ സംസ്ഥാനവ്യാപകമായി പ ണിമുടക്ക് ഉള്‍പ്പടെയുള്ള ശക്തമായ സമരങ്ങള്‍ നടത്തുമെന്ന് ഡോക്റ്റര്‍മാരുടെ സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.
കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ ചികിത്സ നിഷേധിച്ച സ്വകാര്യ ആശുപത്രികളുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്ന് കണ്ടെത്തിയിരുന്നു.
എന്നാല്‍ ഉന്നത ഇടപെടലുകളെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയെ മാത്രം കുറ്റക്കാരാക്കാനുള്ള ശ്രമമാണ് നടക്കുന്ന് ആരോപണമുണ്ടായിരുന്നു.
ഇതേ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രികളിലെ ഡോക്റ്റര്‍മാരെകൂടി ചോദ്യം ചെയ്തത്.
കൂട്ടിരിക്കാന്‍ ആളില്ല, വെന്റിലേറ്ററില്ല, ന്യൂറോ സര്‍ജനില്ല എന്നീ കാരണങ്ങള്‍ പറഞ്ഞാണ് സ്വകാര്യ ആശുപത്രികള്‍ മുരുകന് ചികിത്സ നിഷേധിച്ചത്.
ഓഗസ്റ്റ് ഏഴിന് രാത്രി 11നു കൊല്ലം ചാത്തന്നൂരിനു സമീപം മുരുകനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍, പിന്നാലെ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കിടിച്ച അപകടത്തില്‍ ഗുരതരമായി പരുക്കേറ്റ മുരുകന് ചികില്‍സ നല്‍കാന്‍ ആശുപത്രികള്‍ തയ്യാറായില്ല.
ഇതേ തുടര്‍ന്ന ഏഴ് മണിക്കൂര്‍ നീണ്ട ദുരിതത്തിനൊടുവില്‍ ആംബുലന്‍സില്‍ കിടന്ന് മുരുകന്‍ മരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."