റോഡിലെ തടി നീക്കാത്ത എ.ഇക്ക് ഹൈക്കോടതിയുടെ വിമര്‍ശനം
വെള്ളറട: കിളിയൂരില്‍ റോഡരികിലെ തടികള്‍ നീക്കം ചെയ്യാത്തതിന് നെയ്യാറ്റിന്‍കര പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എന്ജിനീയര്ക്കു ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.
ഇവിടെ അപകടം പതിവായിട്ടും വകുപ്പു മന്ത്രിക്കടക്കം പരാതി നല്‍കിയിട്ടും ഫലമുണ്ടാകാതിരുന്നതിനെ തുടര്‍ന്നും കിളിയൂര്‍ സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ ആല്‍ബിനാണ് ഹൈക്കോടതിയെ സമീപിച്ചത്. റോഡരികിലെ തടി, കല്ല്, മണല്‍, മെറ്റല്‍, വാഴ, മരച്ചീനി അടക്കമുള്ള കൃഷി നീക്കം ചെയ്യാന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ നടപടിയെടുക്കാത്തതില്‍ ഹൈക്കോടതി എ.ഇക്കു പരസ്യ ശാസന നല്കി.
തുടര്‍ന്നു എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സംഘം ജെ.സി.ബിയുമായി എത്തി റോഡുവക്കില്‍ കിടന്ന തടി, കല്ല്, മെറ്റല്‍, മണല്‍ എന്നിവ കസ്റ്റഡിയിലെടുത്ത് പി.ഡബ്ലയു.ഡി ഓഫിസില്‍ എത്തിച്ചു. നടപടികള്‍ സുഗമമാക്കാന്‍ വെള്ളറട എസ്.ഐ അജേഷിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘവും സ്ഥലത്തുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."