HOME
DETAILS
MAL
മുലയൂട്ടല്‍ വാരാചരണത്തിനു സമാപനം
backup
August 12 2016 | 01:08 AM
കല്ലമ്പലം: കെ.ടി.സി.ടി ആശുപത്രിയില്‍ ഒരാഴ്ചക്കാലം നീണ്ടുനിന്ന മുലയൂട്ടല്‍ വാരാചരണത്തിനു സമാപനമായി. സമാപനസമ്മേളനം ആശുപത്രി ചെയര്‍മാനും മണമ്പൂര്‍ സഹകരണബാങ്ക് പ്രസിഡന്റുമായ എ. നഹാസ് ഉദ്ഘാടനം ചെയ്തു. കെ.ടി.സി.ടി ചെയര്മാന് പി.ജെ നഹാസ് അധ്യക്ഷനായി.
ഡോ. സെമ്മി നോബിള്‍, ഡോ. നിബിന് നഹാസ്, ഡോ. ജിനു ചന്ദ്രന്, ഡോ. ജിന്‍സി ജലീല്‍ എന്നിവര്‍ വിവിധ ക്ലാസുകള്‍ക്കു നേതൃത്വം നല്കി. പോസ്റ്റര്‍ പ്രദര്‍ശനം, ബോധവല്‍ക്കരണ ക്ലാസുകള്‍, സെമിനാറുകള്‍, ലഘുലേഖാ വിതരണം, വാക്സിനേഷന് ക്ലാസ് എന്നിവ വാരാചരണത്തിന്റെ ഭാഗമായി നടത്തി. രാജലക്ഷ്മി, ഷെമിനാ ബീഗം, ജി.എസ് ഗോപന്, എം. സഫീര്‍, ഷജീം വാറുവിള, രജിതാ ശേഖരന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."