ഖത്തറില്‍ കെട്ടിട അനുമതി നല്‍കിയതില്‍ റയ്യാന്‍ മുനിസിപ്പാലിറ്റി ഒന്നാം സ്ഥാനത്ത്
ദോഹ: ഓഗസ്റ്റില്‍ ഏറ്റവുമധികം കെട്ടിട പെര്‍മിറ്റുകള്‍ വിതരണം ചെയ്തത് റയ്യാന്‍ മുനിസിപ്പാലിറ്റിയില്‍. രാജ്യത്തെ കെട്ടിട പെര്‍മിറ്റ് വിതരണം ചെയ്തതില്‍ തൊട്ടുമുന്‍പത്തെ മാസത്തെ അപേക്ഷിച്ച് 14 ശതമാനം വര്‍ധനയുണ്ടായതായും വികസനാസൂത്രണ സ്ഥിതിവിവരക്കണക്ക് മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.
രാജ്യത്തെ നിര്‍മാണമേഖലയിലെ പ്രകടനം വിലയിരുത്തുന്നത് കെട്ടിടപെര്‍മിറ്റുകള്‍ അനുവദിച്ചതുമായി ബന്ധപ്പെടുത്തിയാണ്. ഉംസലാല്‍ (14ശതമാനം), വഖ്‌റ (14 ശതമാനം), ദോഹ (25), അല്‍ഖോര്‍(ഏഴു ശതമാനം), അല്‍ദായീന്‍ (അഞ്ചുശതമാനം),റയ്യാന്‍ (28ശതമാനം) എന്നീ മുനിസിപ്പാലിറ്റികളിലാണ് കെട്ടിട പെര്‍മിറ്റ് വിതരണത്തില്‍ വര്‍ധന.
അല്‍ഷഹാനിയയില്‍ കെട്ടിടപെര്‍മിറ്റുകള്‍ വിതരണം ചെയ്തതില്‍ 45 ശതമാനത്തിന്റെയും അല്‍ശമാലില്‍ എട്ടുശതമാനത്തിന്റെയും കുറവുണ്ടായിട്ടുണ്ട്. ഏറ്റവുമധികം കെട്ടിടപെര്‍മിറ്റുകള്‍ വിതരണം ചെയ്ത മുനിസിപ്പാലിറ്റികളില്‍ രണ്ടാം സ്ഥാനം ദോഹയ്ക്കാണ്്, 160 പെര്‍മിറ്റുകളാണ ദോഹയില്‍ വിതരണം ചെയ്തത്.
അല്‍ ദായീനില്‍ 139, അല്‍ വഖ്‌റയില്‍ 117, ഉംസലാല്‍ 50, അല്‍ഖോര്‍ 30,അല്‍ ഷഹാനിയ 16, അല്‍ ശമാല്‍ 12എന്നിങ്ങനെയാണ് പെര്‍മിറ്റുകള്‍ വിതരണം ചെയ്തത്. പുതിയ പാര്‍പ്പിട, പാര്‍പ്പിടേതര പെര്‍മിറ്റുകള്‍ 418 എണ്ണമാണ് വിതരണം ചെയ്തത്. ആകെ വിതരണം ചെയ്ത പെര്‍മിറ്റുകളില്‍ 58ശതമാനവും ഇവയ്ക്കായിരുന്നു.
നിലവിലെ കെട്ടിടങ്ങളില്‍ അധിക നിര്‍മാണത്തിനായി 283 പെര്‍മിറ്റുകളും (39 ശതമാനം) വേലിക്കെട്ടാനായി 18 പെര്‍മിറ്റും (മൂന്നുശതമാനം) വിതരണം ചെയ്തു. പുതിയ പാര്‍പ്പിട പെര്‍മിറ്റുകളില്‍ വില്ലകള്‍ക്കായി 181 പെര്‍മിറ്റുകളും ഭവന വായ്പകള്‍ക്കായി 132 പെര്‍മിറ്റുകളും അപ്പാര്‍ട്ട്‌മെന്റ് കെട്ടിടങ്ങള്‍ക്കായി 26 പെര്‍മിറ്റുകളും വിതരണം ചെയ്തു.
വാണിജ്യ കെട്ടിടങ്ങള്‍ക്കായി 39 പെര്‍മിറ്റും വര്‍ക്‌ഷോപ്പ്, ഫാക്ടറി തുടങ്ങി വ്യവസായ കെട്ടിടങ്ങള്‍ക്കായി 20 പെര്‍മിറ്റുകളും പള്ളികള്‍ക്കായി ആറും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കായി നാലും പെര്‍മിറ്റുകള്‍ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."