സഊദി പൊതുമേഖലയില്‍ 2020 ഓടെ 28,000 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും
റിയാദ്: സഊദിയില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നാം ഘട്ട സ്വദേശി വല്‍ക്കരണ പ്രക്രിയയ്ക്ക് തുടക്കമായി. സര്‍ക്കാര്‍ വകുപ്പുകളിലെ പൊതുവായ ജോലികളില്‍ നിന്ന് വിദേശികളെ പൂര്‍ണമായി ഒഴിവാക്കി സ്വദേശികളെ നിയോഗിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് സിവില്‍ സര്‍വീസ് ഡെപ്യൂട്ടി മന്ത്രി അബ്ദുല്ല ബിന്‍ അലി അല്‍മലഫി പറഞ്ഞു. 2020 ഓടെ സര്‍ക്കാര്‍ മേഖലയില്‍ 28,000 സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുകയെന്ന ലക്ഷ്യവുമായായാണ് പുതിയ സഊദി വല്‍ക്കരണ പദ്ധതികള്‍ക്ക് ആസൂത്രണം ചെയ്തിരിക്കുന്നത്.
ഈ മേഖലയില്‍ കൂടുതല്‍ സഊദികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ചു ശില്‍പ്പശാലകളും സംഘടിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ വിദേശികള്‍ ഏറ്റവും കൂടുതലുള്ളത് ആരോഗ്യം, വിദ്യാഭ്യാസം വകുപ്പുകളിലാണ്. ഈ മേഖലയില്‍ ആവശ്യത്തിന് സ്വദേശികളെ ലഭിക്കാത്തതാണ് ഇതില്‍ ഏറ്റവും പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്. ഈ മേഖലകളില്‍ വലിയ വികസനമാണ് ഉണ്ടായത്. ആവശ്യത്തിന് സ്വദേശികളായ വിദഗ്ധരില്ലാത്തതിനാല്‍ ഇരു വകുപ്പുകളിലും വിദേശികളുടെ എണ്ണം എണ്ണം കൂടുകയാണ് ചെയ്തത്.
സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതോടൊപ്പം സര്‍ക്കാര്‍ തലത്തില്‍ തൊഴിലെടുക്കുന്ന വിദേശികളെ നിരീക്ഷിക്കുന്നതിന് ലക്ഷ്യമിട്ടുള്ള മറ്റൊരു പദ്ധതിയും നടപ്പാക്കുന്നുണ്ട്. സര്‍ക്കാര്‍ വകുപ്പുകള്‍ സ്വദേശികള്‍ക്ക് പകരം വിദേശികളെ റിക്രൂട്ട് ചെയ്യുവാന്‍ ശിപാര്‍ശ ചെയ്യുന്നത് മുതല്‍ ഈ തസ്തികകളില്‍ സ്വദേശികളെ നിയമിക്കുന്നത് വരെ നിരീക്ഷിക്കുന്നതിന് സാങ്കേതിക സംവിധാനം സജ്ജീകരിക്കും.
ഇതിനായി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവുമായും സഊദി പാസ്സ്‌പോര്‍ട്ട് ഡയറക്റ്ററുമായും ഏകോപനം നടത്തും. നിലവിലെ കണക്കുകള്‍ പ്രകാരം പൊതു ഖജനാവില്‍ നിന്നും നേരിട്ട് വേതനം ലഭിക്കുന്ന മുക്കാല്‍ ലക്ഷത്തോളം വിദേശികളാണുള്ളത്. ഇവരില്‍ 90 ശതമാനവും ഡോക്ടര്‍മാരും നഴ്‌സുമാരും യൂണിവേഴ്‌സിറ്റി അധ്യാപകരുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."