HOME
DETAILS
MAL
വര്‍ഗീയതയ്ക്കും തീവ്രവാദത്തിനുമെതിരെ പോരാട്ടം തുടരണം: വി.എസ്.ശിവകുമാര്‍
backup
August 12 2016 | 01:08 AM
തിരുവനന്തപുരം: രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണിയായ വര്‍ഗീയതയ്ക്കും തീവ്രവാദത്തിനുമെതിരെ യൂത്ത് കോണ്‍ഗ്രസ് ശക്തമായ പോരാട്ടം നടത്തണമെന്ന് വി.എസ്.ശിവകുമാര്‍ എം.എല്‍.എ പറഞ്ഞു. ക്വിറ്റ് ഇന്ത്യാ ദിനാചരണത്തോടനുബന്ധിച്ച് മുട്ടത്തറ, പൊന്നറയില്‍
യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രം ആവേശോജ്വല ഓര്‍മ്മകളായി തുടരുകയാണ്. മതേതരത്തിനും സ്വാതന്ത്ര്യത്തിനുമെതിരെ പ്രവര്‍ത്തിക്കുന്നവര്‍ ശക്തി പ്രാപിച്ചാല്‍, അവരില്‍നിന്ന് രാജ്യത്തെ സംരക്ഷിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് കര്മ്മോത്സുകരാകണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."