റോഹിംഗ്യകളെ തിരിച്ചയക്കുമെന്ന കേന്ദ്ര നിലപാട് മനുഷ്യത്വരഹിതം: എസ്.വൈ.എസ്
കോഴിക്കോട്: റോഹിംഗ്യന്‍ മുസ്‌ലിം അഭയാര്‍ഥികളെ തിരിച്ചയക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം മനുഷ്യത്വരഹിത നിലപാടാണെന്ന് എസ്.വൈ.എസ് സംസ്ഥാന ജന.സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിങ് സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ പ്രസ്താവിച്ചു. അഭയാര്‍ഥികളെ ഐ.എസ് തീവ്രവാദികള്‍ സ്വാധീനിക്കാന്‍ ഇടയുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചത്.
ഇന്ത്യയുടെ പാരമ്പര്യവും ശബ്ദവും തകര്‍ക്കുന്ന അങ്ങേയറ്റം ആശങ്കാജനകമായ സമീപനമാണ് ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിച്ചു കാണുന്നത്. ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും നൈതികത മാനിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടും ഫാസിസ്റ്റ് ഭരണകൂടം അക്രമിക്കപ്പെട്ടവര്‍ക്കെതിരേ നിലകൊള്ളുന്നത് സമാധാനകാംക്ഷികളെ വേദനിപ്പിക്കുന്ന കാര്യമാണ്. ഭരണഘടനയുടെ സംരക്ഷണത്തിനായി ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."