ടോം ജോസിന് കാരണംകാണിക്കല്‍ നോട്ടിസ്
തിരുവനന്തപുരം: മുഖ്യമന്ത്രിയെ ധിക്കരിച്ച് സ്വന്തം ഇഷ്ടപ്രകാരം ഡിസ്റ്റലറി വിപുലീകരണത്തിന് അനുമതി നല്‍കിയ എക്‌സൈസ് അഡിഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസിന് സര്‍ക്കാരിന്റെ കാരണംകാണിക്കല്‍ നോട്ടിസ്. എറണാകുളത്തെ ഒരു സ്വകാര്യ കമ്പനിക്കാണ് അനുമതി നല്‍കിയത്.
ഫയല്‍ എക്‌സൈസ് മന്ത്രി മുഖ്യമന്ത്രിയുടെ അനുമതിക്കായി അയച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി കൂടുതല്‍ വ്യക്തതതേടി ഫയല്‍ തിരികെ ടോം ജോസിനയച്ചു. എന്നാല്‍, മുഖ്യമന്ത്രിക്ക് വിശദീകരണം നല്‍കാതെ സ്വന്തം നിലയില്‍ ഡിസ്റ്റലറി വിപുലീകരണത്തിന് അനുമതി നല്‍കുകയായിരുന്നു. വകുപ്പ് മന്ത്രിയോടുപോലും അനുമതി ചോദിച്ചിരുന്നില്ല.
വിപുലീകരണ അനുമതിതേടിയ ഡിസ്റ്റലറി ടോം ജോസിന്റെ അടുത്ത ബന്ധുക്കളുടെ ഉടമസ്ഥതയിലാണെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെടുകയായിരുന്നു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് മറുപടി നല്‍കാതെയും വകുപ്പ് മന്ത്രിയുടെ അനുമതി തേടാതെയും ഡിസ്റ്റലറി വിപുലീകരണത്തിന് അനുമതി നല്‍കിയത് സര്‍ക്കാര്‍ നടപടിക്രമങ്ങളുടെ കുറ്റകരമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ടോം ജോസിന് കാരണംകാണിക്കല്‍ നോട്ടിസ് നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിനോട് ആവശ്യപ്പെടുകയായിരുന്നു.
ടോം ജോസ് നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് നീങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."