കടുത്ത ഭീഷണിയുമായി വീണ്ടും ഉ.കൊറിയ: അമേരിക്കയെ ചാരമാക്കും, ജപ്പാനെ കടലില്‍ മുക്കും
പ്യോങ്‌യാങ്: ഐക്യരാഷ്ട്ര സഭ കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയതിനു പിറകെ അമേരിക്കക്കും ജപ്പാനും ശക്തമായ ഭീഷണിയുമായി ഉത്ത കൊറിയ. അമേരിക്കയെ ചാരമാക്കിക്കളയുമെന്നും ജപ്പാനെ കടലില്‍ മുക്കുമെന്നുമാണ് ഉ.കൊറിയയുടെ മുന്നറിയിപ്പ്.
ഉ.കൊറിയയുടെ വിദേശരാജ്യങ്ങളുമായുള്ള ബന്ധങ്ങളും നയങ്ങളും കൈകാര്യം ചെയ്യുന്ന 'ദ കൊറിയ ഏഷ്യാ-പസഫിക് പീസ് കമ്മിറ്റി'യാണ് ഇരുരാജ്യങ്ങള്‍ക്കുമെതിരേ കടുത്ത ഭീഷണി മുഴക്കിയിരിക്കുന്നത്.
'അണുവായുധം ഉപയോഗിച്ച് ജപ്പാന്റെ നാല് ദ്വീപസമൂഹങ്ങളെ കടലില്‍ മുക്കുകയാണ് വേണ്ടത്. ഞങ്ങള്‍ക്കരികില്‍ ഇനി ഇങ്ങനെയൊരു രാജ്യം ആവശ്യമില്ല. അമേരിക്കയെ വെറും ചാരവും അന്ധകാരവുമാക്കി മാറ്റും.
അതിനായി ഇതുവരെ ഒരുക്കിവച്ച എല്ലാ പ്രതികാരമാര്‍ഗങ്ങളും നമുക്ക് കെട്ടഴിച്ചുവിടാം'-അങ്ങനെ പോകുന്നു ഉ.കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പിലെ ഭീഷണികള്‍.
ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയില്‍ അമേരിക്ക അവതരിപ്പിച്ച പ്രമേയം 15 അംഗ രക്ഷാസമിതി ഏകകണ്ഠമായാണ് പാസാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."