ശമ്പളമില്ല; കുറിച്യര്‍മല എസ്‌റ്റേറ്റ് തൊഴിലാളികളുടെ സമരം വിജയം കണ്ടു
പൊഴുതന: കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ നല്‍കാത്തതില്‍ പ്രതിഷേധിച്ച് കുര്‍ച്യര്‍മല എസ്‌റ്റേറ്റ് തൊഴിലാളികള്‍ നടത്തിയ സമരം വിജയം കണ്ടു. ഇന്നലെ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ പൊഴുതന-പടിഞ്ഞാറത്തറ റോഡ് ഉപരോധിച്ചു. ഉപരോധത്തെ തുടര്‍ന്ന് ജില്ലാ ലേബര്‍ ഓഫസറുടെ നേതൃത്വത്തില്‍ മാനേജ്‌മെന്റ് പ്രതിനിധികളും തൊഴിലാളി പ്രതിനിധികളുമായി ചര്‍ച്ച നടത്തി.
ഇന്നും നാളെയുമായി തൊഴിലാളികളുടെ ശമ്പളം വിതരണം ചെയ്യാമെന്നും ഒരാഴ്ചക്കകം ബാക്കിയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാമെന്നും മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്. തൊഴില്‍ മേഖലയിലെ പീഡനം അവസാനിപ്പിക്കണമെന്നും ശമ്പളം എല്ലാ മാസവും 10നുള്ളില്‍ തന്നെ നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധ സമരം. ഇതേ ആവശ്യം ഉന്നയിച്ച് 13ന് ഫാക്ടറിയും തൊഴിലാളികള്‍ ഉപരോധിച്ചിരുന്നു. തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളുടെ അറ്റക്കുറ്റ പണികളും നടത്തണമെന്ന് സമരക്കാര്‍ ആവശ്യമുയര്‍ത്തിയിട്ടുണ്ട്. തേയിലത്തോട്ടത്തില്‍ കാടുകള്‍ വെട്ടാത്തതിനാല്‍ മലമ്പാമ്പുകള്‍ നിറഞ്ഞിരിക്കുകയാണ്. എസ്‌റ്റേറ്റിന് സമീപമുള്ള കാട്ടില്‍ കടുവയുടെ സാന്നിധ്യം ഉണ്ടെന്ന അഭ്യൂഹവും പടര്‍ന്നതോടെ തൊഴിലാളികള്‍ ഭയത്തോടെയാണ് ജോലി ചെയ്യുന്നത്. ഇത്തരം ദുരിതങ്ങള്‍ക്കൊക്കെ എത്രയും പെട്ടെന്ന് പരിഹാരം കാണുമെന്നാണ് ചര്‍ച്ചയില്‍ മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയിരിക്കുന്നത്. ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.കെ അനില്‍ കുമാര്‍ ഉപരോധസമരം ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി വി വിനോദ് അധ്യക്ഷനായി. എസ്.ടി.യു ഏരിയ സെക്രട്ടറി സി മമ്മി സ്വാഗതം പറഞ്ഞു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, എസ്.ടി.യു ജില്ലാ സെക്രട്ടറി ടി ഹംസ, ബി.എം.എസ് നേതാവ് മുരളി, സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ ഹനീഫ, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബാബു, കെ.പി സൈത്, സി അസൈനാര്‍, ഹുസൈന്‍ കല്ലൂര്‍, റെജി, ജോണ്‍സണ്‍, ഷറഫുദ്ധീന്‍, കെ.എം റഹ്മാന്‍, ഹംസ, എം.എം ജോസ്, കെ നാസര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."