വയനാടിന്റ ചരിത്രമെഴുതാന്‍ കുടുംബശ്രീയുടെ കുട്ടിക്കൂട്ടമൊരുങ്ങി
കല്‍പ്പറ്റ: 'നാടറിയാന്‍, നാടിനെയറിയാന്‍' എന്ന പേരില്‍ വയനാടിന്റ പ്രാദേശിക ചരിത്രവും വര്‍ത്തമാനവുമെഴുതുകയാണ് ജില്ലയിലെ കുടുംബശ്രീ ബാലസഭാ പ്രവര്‍ത്തകര്‍. വയനാടന്‍ പ്രാദേശിക ചരിത്രത്തിന്റ തിരുശേഷിപ്പുകള്‍, ആധുനിക വയനാടിന്റ ശില്‍പ്പികള്‍, ഗ്രാമീണ സൗന്ദര്യത്തിന്റ നിറം മങ്ങാത്ത കാല്‍പ്പനിക ഭാവങ്ങള്‍, നഷ്ടപ്പെടുന്ന ചരിത്ര സ്മാരകങ്ങള്‍, പ്രാദേശിക സാമൂഹികജീവിത്തെ മുദ്രണം ചെയ്ത മഹാ മനുഷ്യര്‍, സ്ഥലനാമ പുരാണങ്ങള്‍, അവകാശപ്പോരാട്ടങ്ങള്‍, കാര്‍ഷിക സംസ്‌കാരം, പരിസ്ഥിതി, കല, സാഹിത്യം, ജൈവ വൈവിധ്യങ്ങള്‍, തൊഴില്‍, തദ്ദേശീയ ജനതയുടെ ചരിത്രം, കുടിയേറ്റ ചരിത്രം തുടങ്ങി വയനാടന്‍ ജീവിതത്തിന്റ മുഴുവന്‍ പ്രാദേശിക ചരിത്ര വസ്തുതകളും ബാലസഭാ പ്രവര്‍ത്തകര്‍ ശേഖരിക്കും.
ജില്ലയിലെ 26 സി.ഡി.എസുകളിലെയും ബാലസഭാ പ്രവര്‍ത്തകരാണ് തങ്ങളുടെ പ്രദേശത്തെ ചരിത്ര വസ്തുത പഠനം നടത്തുക. തയാറാക്കിയ ചരിത്രവിവരങ്ങളെ ഉള്‍ക്കൊള്ളിച്ച് 26 പുസ്തകങ്ങള്‍ തയാറാക്കും. ഇതിന് വേണ്ട സാമ്പത്തിക സഹായം ജില്ലാ മിഷന്‍ സി.ഡി.എസുകള്‍ക്ക് നല്‍കും. ഒരോ സി.ഡി.എസില്‍ നിന്നും പരിശീലനം ലഭിച്ച ബാലസഭാ പ്രവര്‍ത്തകര്‍ ഗ്രാമയാത്രകള്‍ നടത്തിയാകും വിവരങ്ങള്‍ ശേഖരിക്കുക. വാര്‍ഡ് തലത്തില്‍ ജനപ്രതിനിധികള്‍, സാസ്‌കാരിക പ്രമുഖര്‍, കര്‍ഷകര്‍, പ്രായമായവര്‍ എന്നിവരുടെ കൂട്ടങ്ങള്‍ സംഘടിപ്പിച്ച് സംവാദങ്ങള്‍ നടത്തും.
ജില്ലാ മിഷന്‍ നല്‍കിയ പ്രത്യേക ഫോര്‍മാറ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് ബാലസഭാ പ്രവര്‍ത്തകര്‍ വിവരശേഖരണം നടത്തുക. കുടുംബശ്രീ ജില്ലാ മിഷന്‍ ബാലസഭ ആര്‍.പി.മാര്‍, സി.ഡി.എസ്-എ.ഡി.എസ് പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായവും ബാലസഭാ പ്രവര്‍ത്തകര്‍ക്ക് ലഭിക്കും. പരിപാടിയുടെ ഭാഗമായി ജില്ലയിലെ 26 സി.ഡി.എസുകളിലും ബാലസഭാ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം ഇതിനോടകം പൂര്‍ത്തീകരിച്ചു കഴിഞ്ഞു.
ഇന്നുമുതല്‍ ബാലസഭാംഗങ്ങള്‍ ഗ്രാമയാത്രകള്‍ നടത്തി പരിപാടിക്ക് തുടക്കം കുറിക്കും. ഏറ്റവും നല്ല ചരിത്ര പുസ്തകങ്ങള്‍ക്ക് ജില്ലാതലത്തില്‍ സമ്മാനം നല്‍കും. മുഴുവന്‍ ചരിത്ര സ്‌നേഹികളുടെയും ജനപ്രതിനിധികളുടെയും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പൊതു ജനങ്ങളുടെയും സഹകരണമുണ്ടാവണമെന്ന് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."