HOME
DETAILS
MAL
എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ലഹരിവിമോചന കേന്ദ്രങ്ങള്‍ തുടങ്ങും: മന്ത്രി
backup
August 12 2016 | 02:08 AM
വെള്ളനാട്: എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ജില്ലാ ആശുപത്രിയോട് അനുബന്ധിച്ച് ലഹരി വിമോചന കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. വെള്ളനാട് പുന ലാല്‍ഡെയില്‍ വ്യൂവില്‍
ആയുര്‍വേദ ലഹരിവിമോചന ചികിത്സാ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.കെ.എസ് ശബരിനാഥന്‍ എം.എല്‍ എ അധ്യക്ഷനായി.
സ്‌കൂളുകള്‍ക്ക് ചുറ്റും ലഹരിമാഫിയാസംഘങ്ങള്‍ വളരുകയാണെന്നുംഇവയെ ഉന്‍മൂലനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.ഡെയില്‍ വ്യൂ ഡയറക്ടര്‍ സി.ക്രിസ്തുദാസ്, ഐ ജി. എച്ച്.വെങ്കിടേഷ്, വാര്‍ഡ് അംഗം കുമാരദാസ്, ഡെയില്‍ വ്യൂ വൈസ് ചെയര്‍പേഴ്‌സണ്‍ ദീനാ ദാസ്,ഡെയില്‍ വ്യൂ സി ഇ ഒ ഷൈജു ആല്‍ഫി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."