പള്ളിക്കര റെയില്‍വേ മേല്‍പാലം: സംസ്ഥാന സര്‍ക്കാറിനെതിരേ ബി.ജെ.പി ധര്‍ണ
നീലേശ്വരം: പള്ളിക്കര റെയില്‍വേ മേല്‍പാല നിര്‍മാണം വൈകുന്നതിനു സംസ്ഥാന സര്‍ക്കാരും സ്ഥലം എം.പിയുമാണ് ഉത്തരവാദികളെന്നു ബി.ജെ.പി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി ആരോപിച്ചു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് എം.പിയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം നടത്തുന്നത്.സാങ്കേതിക തടസം ഉണ്ടാക്കുന്നതിനും പരിഹരിക്കാത്തതിനും ഉത്തരവാദികളായവര്‍ തന്നെ സമരത്തിനു നേതൃത്വം നല്‍കുന്നത് അപഹാസ്യമാണ്. കേന്ദ്ര സര്‍ക്കാരിനെ കരിവാരി തേക്കാന്‍ ജനകീയ സമരമെന്ന പേരില്‍ എം.പിയും സി.പിഎമ്മും നടത്തുന്ന കുപ്രചരണങ്ങള്‍ തള്ളിക്കളയണമെന്നും കമ്മിറ്റി അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെയും എം.പിയുടെയും അലംഭാവത്തിനെതിരേ ബി.ജെ.പിയുടെ നേതൃത്വത്തില്‍ 17നു രാവിലെ ഏഴിനു നീലേശ്വരം ഹൈവേ ജങ്ഷനില്‍ പ്രഭാത ധര്‍ണ നടത്തും .
യോഗം ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു.തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് എം. ഭാസ്കരന് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബളാല്‍ കുഞ്ഞിക്കണ്ണന്, എം.എന്‍ ഗോപി, ടി.സി രാമചന്ദ്രന്, എ.കെ ചന്ദ്രന്, പി.വി സുകുമാരന്‍, വെങ്ങാട്ട് കുഞ്ഞിരാമന്, പി.യു വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."