HOME
DETAILS
MAL
അവകാശ അവബോധനദിനം ആചരിച്ചു
backup
September 15 2017 | 02:09 AM
കൊച്ചി: തദ്ദേശീയ ജനതയുടെ അവകാശങ്ങള്‍ സംബന്ധിച്ച് 2007 സെപ്റ്റംബര്‍ പതിമൂന്നിന് ഐക്യരാഷ്ട്രസഭ നടത്തിയ പ്രഖ്യാപനത്തിന്റെ പത്താം വാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടികള്‍ ജില്ലയില്‍ ആചരിച്ചു.
എറണാകുളം ജില്ലയില്‍ ആദിവാസി പുനരധിവാസ പദ്ധതി നടപ്പിലാക്കുന്ന കണയന്നൂര്‍ താലൂക്കിലെ എടക്കാട്ടുവയല്‍ കോളനിയില്‍ ജില്ലാ തല പരിപാടിയും കോതമംഗലം ബ്ലോക്കിലെ കവളങ്ങാട് പഞ്ചായത്തിലെ നേര്യമംഗലം ടി.ആര്.ഡി.എം കോളനിയില്‍ ബ്ലോക്ക് തല പരിപാടിയും കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ കോളനിയില്‍ പഞ്ചായത്ത്തല പരിപാടിയും സംഘടിപ്പിച്ചു. ജില്ലാതല പരിപാടി അനൂപ് ജേക്കബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമന് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടര്‍ എം.വി സുരേഷ് കുമാര്‍ മുഖ്യാതിഥി ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."