കൊച്ചി നിവാസികളുടെ പ്രധാന ആശങ്ക മക്കളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അനിശ്ചിതത്വമെന്ന് സര്‍വേ
കൊച്ചി: തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് കൊച്ചി നിവാസികള്‍ ഏറ്റവും വലിയ ആശങ്കയായി കാണുന്നതെന്ന് സര്‍വേ. ഇതേ സമയം മറ്റു നഗരങ്ങളിലുള്ളവരെ അപേക്ഷിച്ച് ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനെക്കുറിച്ചോ ഒരു സ്വപ്ന ഭവനം സ്വന്തമാക്കുന്നതിനെക്കുറിച്ചോ തങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനെക്കുറിച്ചോ കൊച്ചിയിലുള്ളവര്‍ക്ക് അത്രത്തോളം ആശങ്കയില്ലെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. ആദിത്യ ബിര്‍ള കാപ്പിറ്റല്‍ ലിമിറ്റഡിന്റെ ലൈഫ് ഇന്‍ഷുറന്‍സ് വിഭാഗമായ ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് നടത്തിയ സര്‍വേയാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
തങ്ങളുടെ ജോലി സ്ഥിരത, വരുമാനം എന്നിവയെക്കുറിച്ചാണ് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവര്‍ കൂടുതലായി ആശങ്കപ്പെടുന്നത്. എന്തെങ്കിലും സാമ്പത്തിക അനിശ്ചിതത്വമുണ്ടായാല്‍ അതിനെ നേരിടുന്നതിനായി ഒരുങ്ങുന്ന കാര്യത്തില്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവരെ അപേക്ഷിച്ച് കൊച്ചിയിലുള്ളവരുടെ തയ്യാറെടുപ്പുകള്‍ വളരെ പിന്നിലാണെന്നും കണ്ടെത്താനായിട്ടുണ്ട്. കൊച്ചിയില്‍ നിന്നു പ്രതികരിച്ചവരില്‍ 30 ശതമാനം വ്യക്തികള്‍ തങ്ങളുടെ പ്രതിമാസ ശമ്പളത്തിന്റെ 25 ശതമാനമോ അതിലേറെയോ സമ്പാദിക്കുന്നുണ്ട്. എന്നാലിത് മൊത്തത്തിലുള്ളവരുടെ ശരാശരിയേക്കാള്‍ കുറവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."