മുതിര്‍ന്ന പൗരന്മാരുടെ കഴിവുകള്‍ സമൂഹനന്മയ്ക്കായി പ്രയോജനപ്പെടുത്തുമെന്ന് നിയമസഭാ സമിതി
കൊച്ചി: മുതിര്‍ന്ന പൗരന്മാരുടെ കഴിവുകള്‍ സമൂഹനന്മയ്ക്കായി പ്രയോജനപ്പെടുുമെന്ന് നിയമസഭ സമതി. അയ്യപ്പന്‍കാവ് പകല്‍വീട് പ്രസിഡന്റ് ഡോ. രാധാകൃഷ്ണന്‍ നായര്‍ ഉന്നയിച്ച പരാതിക്ക് മറുപയിയായാണ് സമതി ഇക്കാരം പറഞ്ഞത്. കൂടാതെ പകല്‍വീട് കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം സ്ഥാപിച്ചു കിട്ടുന്നതിന് സത്വര നടപടി സ്വീകരിക്കാന്‍ ജില്ല കലക്ടറെ ചുമതലപ്പെടുത്തി. കാക്കനാട് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങിലാണ് സമതി ഇക്കാര്യങ്ങള്‍ പരഞ്ഞത്.
28 പഞ്ചായത്തുകളില്‍ ഈ വര്‍ഷം പകല്‍വീടുകള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് കുടുംബശ്രീ സമിതിയെ അറിയിച്ചു. പറവൂര്‍ സീനിയര്‍ സിറ്റിസണ്‍സ് ക്ലബ്ബ് സമര്‍പ്പിച്ച നിവേദനത്തിനു മറുപടിയായാണ് കുടുംബശ്രീ ഇക്കാര്യമറിയിച്ചത്. വയോജനങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള പൈലറ്റ് പ്രൊജക്ട് ജില്ലയില്‍ ആരംഭിച്ചിട്ടുണ്ട്.
വയോജനസംരക്ഷണത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നിജാസ് ജ്യുവല്‍ സമിതിയെ അറിയിച്ചു.
27 പുതിയ പരാതികളാണ് ഇന്ന് സമിതിക്കു മുന്നിലെത്തിയത്. ആമ്പല്ലൂര്‍ ഇലക്ട്രോണിക്‌സ് പാര്‍ക്കിനായി സ്ഥലമേറ്റെടുത്തതുമായി ബന്ധപ്പെട്ട് വയോജനങ്ങളടക്കമുള്ളവര്‍ക്ക് നഷ്ടപരിഹാര തുക ലഭ്യമാക്കാന്‍ സര്‍ക്കാരിനോട് സമിതി ശുപാര്‍ശ ചെയ്യും. സിറ്റിങിനു ശേഷം തേവര സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ സമിതി സന്ദര്‍ശനം നടത്തി. 100 പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള ഇവിടെ കൂടുതല്‍ പേരെ താമസിപ്പിക്കണമെന്ന് സമിതി അധ്യക്ഷന്‍ സി.കെ. നാണു എം.എല്‍.എ വൃദ്ധസദനം സൂപ്രണ്ട് സാമുവല്‍ മൈക്കലിന് നിര്‍ദേശം നല്‍കി. സമിതി അംഗങ്ങള്‍ എം.എല്‍.എമാരായ പി അബ്ദുള്‍ ഹമീദ്, പ്രൊഫ.കെ.യു അരുണന്‍, ആര്‍ രാമചന്ദ്രന്‍, അണ്ടര്‍ സെക്രട്ടറി ശ്യാംകുമാര്‍, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."