വെളളാപളളി ഭവന നിര്‍മാണ പദ്ധതി ശിലാസ്ഥാപനം
ഹരിപ്പാട്: എസ്.എന്‍.ഡി.പി യോഗം ചേപ്പാട് യൂണിയന്റെ നേതൃത്വത്തില്‍ ആരംഭിച്ച ശ്രീ വെള്ളാപ്പള്ളി നടേശന്‍ ഭവന നിര്‍മാണ പദ്ധതി പ്രകാരം നിര്‍മ്മിച്ച് നല്‍കുന്ന പതിനൊന്നാമത് ഭവനത്തിന്റെ ശിലാസ്ഥാപനം ഇന്ന് ഉച്ചയ്ക്ക് 12ന് മുട്ടം 1992ാം നമ്പര്‍ ശാഖയോഗം കമ്മാറതെക്കതില്‍ നടക്കും.
ഭവനത്തിന്റെ ശിലാസ്ഥാപനം എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് അംഗം എസ്.പുരുഷോത്തമന്‍ നിര്‍വഹിക്കും. യോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ് എസ്.സലികുമാര്‍ അധ്യക്ഷനാകും.ചേപ്പാട് യൂണിയന്‍ ആരംഭിച്ച പുതിയ പ്രോജക്ടാണ് ശ്രീ വെള്ളാപ്പള്ളി നടേശന്‍ ഭവന നിര്‍മ്മാണ പദ്ധതി. യൂണിയന്റെ പത്താമത് വാര്‍ഷികം നിര്‍ദ്ധനര്‍ക്ക് പാര്‍പ്പിടം ഒരുക്കിവേണമെന്ന ആഗ്രഹ സഫലീകരണമാണ് നടക്കുന്നത്. വിധവകളും നിരാലംബരും രോഗബാധിതരുമായ ഭവന രഹിതര്‍ക്ക് സൗജന്യമായി വീട് നിര്‍മ്മിച്ച് നല്‍കുന്നതാണ് പദ്ധതി.
യൂണിയന്‍ ഭാരവാഹികള്‍ നടത്തിയ സര്‍വേയില്‍ യൂണിയന്‍ പരിധിയിലുള്ള ആറാട്ടുപുഴ, കാര്‍ത്തികപ്പള്ളി, ചിങ്ങോലി, മുതുകുളം, പത്തിയൂര്‍, ചേപ്പാട് എന്നീ പഞ്ചായത്തുകളില്‍ 150 ലധികം ഭവനരഹിതരോ സുരക്ഷിതമില്ലാത്ത താല്കാലിക ഷെഡുകളില്‍ താമസിക്കുന്നവരുമായ കുടുംബങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. മൈക്രോഫിനാന്‍സ് പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്കാണ് പദ്ധതിയില്‍ വീടുവ ച്ച് നല്‍കുക. പതിനൊന്നാമത് ഭവനം മുട്ടം 1992ാം നമ്പര്‍ ശാഖയോഗം കമ്മാറതെക്കതില്‍ സുഭദ്രയ്ക്കാണ് നിര്‍മ്മിച്ച് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."