സമ്പന്നരുടെ നടത്തിപ്പുകാരനായി മോദി സര്‍ക്കാര്‍ മാറി: കിസാന്‍സഭ
തുറവൂര്‍: കര്‍ഷകരുടെ ക്ഷേമത്തിന് ഒന്നും നടപ്പാക്കാതെ നരേന്ദ്രമോദി സര്‍ക്കാര്‍ സമ്പന്നരുടെ നടത്തിപ്പുകാരനായി മാറിയിരിരിക്കുകയാണെന്ന് കിസാന്‍സഭ സംസ്ഥാന സെക്രട്ടറി വി.ചാമുണ്ണി പറഞ്ഞു.
കര്‍ഷക ആത്മഹത്യയ്ക്കും കാര്‍ഷിക മേഖലയിലെ പ്രതിസന്ധിക്കും കാരണമായ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന മേഖലാജാഥയ്ക്ക് തുറവൂര്‍ കവലയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
രാജ്യത്തെ ഭൂരിപക്ഷം പേരും കൃഷിയെ ആശ്രയിച്ചാണ് കഴിയുന്നത്. ഇതിന് പരിഹാരം കാണാത്തതിനാല്‍ ഗ്രാമീണ ജനതയ്ക്ക് കൃഷി ചെയ്യാന്‍ കഴിയാത്ത ദയനിയ സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ റ്റി.കെ.സോമന്‍ പിള്ള അധ്യക്ഷത വഹിച്ചു.
ജാഥാ ക്യാപ്റ്റന്‍ കോലിക്കോട് കൃഷ്ണന്‍ നായര്‍, ജാഥാ മാനേജര്‍ അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, വൈസ് ചെയര്‍മാന്‍മാരായ അഡ്വ.ജോയികുട്ടി ജോസ്, ചവറ സരസന്‍, ഉഴമലയ്ക്കല്‍ വേണുഗോപാല്‍, അഡ്വ. എന്‍.പി.ഷിബു, ഫാ.തോമസ് പീലിയാനിക്കല്‍, സി.പി.എം. ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, സി.പി.ഐ. ജില്ലാ സെക്രട്ടറി റ്റി.ജെ.ആഞ്ചലോസ്, സി.ബി.ചന്ദ്രബാബു, അഡ്വ.എം.കെ.ഉത്തമന്‍, അഡ്വ.ജി.ഹരിശങ്കര്‍, ആര്‍.സുഖലാല്‍, പി.കെ.സാബു, കെ.രാജപ്പന്‍ നായര്‍, റ്റി.പി.സതീശന്‍, ഡി.സുരേഷ് ബാബു, കെ.കെ.പ്രഭാകരന്‍, മനു സി.പുളിക്കല്‍, കെ.വി.ദേവദാസ്, പി.കെ.ഹരിദാസ്, അസഫ് അലി, ആര്‍.പത്മകുമാര്‍, കെ.എന്‍.എ.ഖരിം, ബി.അന്‍ഷാദ്, എം.വി.രഘുവരന്‍, എം.ജി.നായര്‍, ജോമോന്‍ കോട്ടുപ്പള്ളി, പി.കെ ഹരിദാസ്, ബി.വിനോദ്, റ്റി.ആര്‍.മുകുന്ദന്‍ നായര്‍, പി.ആര്‍.ഹരികുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."