ഔദ്യോഗിക വാട്സാപ് ഗ്രൂപ്പില്‍ സി.പി.എം പ്രവര്‍ത്തകന്റെ വക അശ്ലീല വീഡിയോ
വാട്ട്സ്ആപ്പ് ദൃശ്യങ്ങളുടെ സ്ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ സി.പി.എം നേതൃത്വത്തിന് നാണക്കേടായി മാറിയിരിക്കുകയാണിത്
ചെറുതോണി: സി.പി.എം ഇടുക്കി ഏരിയ കമ്മിറ്റിയുടെ ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പില്‍ പ്രവര്ത്തകന് അശ്ലീലോ വീഡിയോ അപ്ലോഡ് ചെയ്തു.സ്ത്രീകള്‍ അടക്കമുള്ളവര്‍ സജീവമായ ഗ്രൂപ്പില്‍ സംഭവം വിവാദമായതോടെ പലരും ലെഫ്റ്റ്് അടിച്ചുപോയി. അതേസമയം, ഗ്രൂപ്പില്‍ അശ്ലീല വീഡിയോ ഇട്ട നമ്പറിന്റെ ഉടമ സി.പി.എം, സി.ഐ.ടി.യു പ്രവര്ത്തനനെതിരേ നടപടി ആവശ്യപ്പെട്ട് ഒരുവിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
തുടക്കത്തില്‍ സംഭവം ഒതുക്കിത്തീര്‍ത്ത് നാണക്കേട് ഒഴിവാക്കാന്‍ ശ്രമം നടന്നെങ്കിലും ഗ്രൂപ്പ് വൈരം മൂര്‍ച്ഛിച്ചതോടെ ചിലര്‍ സംഭവം മുതലെടുക്കുകയായിരുന്നെന്നു പറയുന്നു.
വാട്ട്സ്ആപ്പ് ദൃശ്യങ്ങളുടെ സ്ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ സി.പി.എം നേതൃത്വത്തിന്റെ നാണക്കേടായി മാറിയിരിക്കുകയാണിത്.
താനല്ല അശ്ലീല വീഡിയോ ഗ്രൂപ്പില്‍ ഇട്ടതെന്നും മൊബൈല്‍ റിപ്പയര്‍ ചെയ്യാന്‍ കൊടുത്ത ഷോപ്പില്‍ നിന്ന് സംഭവിച്ചതാണെന്നുമുള്ള വിശദീകരണവുമായി വീഡിയോ ഇട്ട പ്രവര്‍ത്തകനും രംഗത്തെത്തിയിട്ടുണ്ട്.
ഇദ്ദേഹത്തിനെതിരേ നടപടി വേണമെന്ന നിലപാടില്‍ ഒരുവിഭാഗം ഉറച്ചുനില്‍ക്കുന്നതോടെ നേതൃത്വം ശരിക്കും വെട്ടിലായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."