താല്‍ക്കാലിക നിയമനം
തൊടുപുഴ: ഹോമിയോപ്പതി വകുപ്പിന്റെ ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് ഫാര്‍മസിസ്റ്റുമാരെയും ഹോമിയോപ്പതി വകുപ്പിന്റെ വിവിധ പദ്ധതികള്‍ക്കായി അറ്റന്റര്‍മാരെയും ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കും.
ഫാര്മസിസ്റ്റുമാര്ക്കുള്ള ഇന്റര്‍വ്യൂ 19ന് പകല്‍ രണ്ടിനും അറ്റന്റര്‍ നിയമനത്തിനുള്ള ഇന്റര്‍വ്യൂ രാവിലെ 10നും തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) നടത്തും.
ഫാര്‍മസിസ്റ്റ് തസ്തികയിലേക്കുള്ളവര്‍ പത്താം ക്ലാസ് ജയിച്ചവരും ഹോമിയോപ്പതിയില്‍ എന്സിപിസിസിപി യോഗ്യതയുള്ളവരും 18നും 60നുമിടയില്‍ പ്രായമുള്ളവരും ആയിരിക്കണം.
പത്താം ക്ലാസ് ജയിച്ച സര്‍ക്കാര്‍ ഹോമിയോപ്പതി സ്ഥാപനങ്ങളിലോജിസ്ട്രേഡ് എ ക്ലാസ് ഹോമിയോ മെഡിക്കല്‍ പ്രാക്ടീഷണറുടെ നിയന്ത്രണതിലുള്ള സ്വകാര്യ ഹോമിയോപ്പതി സ്ഥാപനങ്ങളിലെ മരുന്നുകള്‍ കൈകാര്യം ചെയ്യുകയും രോഗികള്‍ക്ക് വിതരണം ചെയ്ത് മൂന്ന് വര്‍ഷത്തില്‍ കുറയാത പ്രവൃത്തിപരിചയം ഉള്ളവരെയും അറ്റന്റര്‍ തസ്തികയില്‍ പരിഗണിക്കും. പ്രയം 18നും 60നും മധ്യേ.
താല്പര്യമുള്ളവര് വയസ്, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും അവയുടെ പകര്‍പ്പുകളുമായി ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."