സമൂഹമാധ്യമങ്ങളില്‍ വീട്ടമ്മയെ അപമാനിച്ച യുവാവ് അറസ്റ്റില്‍
അടിമാലി: വീട്ടമ്മയോടൊപ്പമുള്ള അശ്ലീല രംഗം മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവിനെ അടിമാലി പൊലിസ് അറസ്റ്റു ചെയ്തു.
രാജാക്കാട് വെള്ളച്ചാലില്‍ ലിനു (23) വിനെയാണ് ഇന്നലെ വൈകീട്ട് തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പൂപ്പാറ ഭാഗത്ത് വച്ച് പിടികൂടിയത്.
സംഭവം സംബന്ധിച്ച് പൊലിസ് പറയുന്നതിങ്ങനെ: നെടുങ്കണ്ടത്ത് ഹോട്ടല്‍ പണിക്കാരനായ യുവാവ് അടിമാലിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഒരു കുട്ടിയുടെ മാതാവ് കൂടിയായ സ്ത്രീയെ ഫെസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. തുടര്‍ന്ന് അടി മാലിയിലെ വാടകവീട്ടില്‍ സന്ദര്‍ശകനായിരുന്നു. ഭര്‍ത്താവുമായി പിണങ്ങി നില്‍ക്കുന്നതിനിടെയാണ് ആറു മാസം മുമ്പ് യുവാവുമായി ഇവര്‍ അടുക്കുന്നത്. ഏതാനും ദിവസം മുമ്പ് ആരുമില്ലാത്ത തക്കം നോക്കി രാജാക്കാട്ടെ വീട്ടില്‍ ഇരുവരും ഒത്തുചേര്‍ന്ന സമയത്ത് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു.
ഇതിനിടെ ഇരുവരും പല സ്ഥലങ്ങളിലേക്കും ഒന്നിച്ച് യാത്ര ചെയ്തു. കഴിഞ്ഞ ചതയദിനത്തില്‍ വാടക വീട്ടിലെത്തിയപ്പോഴാണ് ദൃശ്യം പകര്‍ത്തിയത്. തൊട്ടടുത്ത ദിവസം തന്നെ ഇത് സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ഇതിനെ തുടര്‍ന്ന് ഇരയായ യുവതി അടിമാലി പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. അടിമാലി സി.ഐ. പി.കെ.സാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."