യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വീട്ടില്‍ കയറി വധിക്കാന്‍ ശ്രമിച്ച 'ഡിഫി' നേതാവടക്കം രണ്ടുപേര്‍ അറസ്റ്റില്‍
തൊടുപുഴ: യൂത്ത് കോണ്‍ഗ്രസ് പീരുമേട് നിയോജകമണ്ഡലം വൈസ് പ്രസിഡന്റിനെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഡി.വൈ.എഫ്. ഐ യൂണിറ്റ് സെക്രട്ടറിയടക്കം രണ്ടുപേരെ ഉപ്പുതറ പൊലിസ് അറസ്റ്റ് ചെയ്തു.
ഉപ്പുതറ ചെറുവള്ളില്‍ സിബി മാത്യുവിനെ കഴിഞ്ഞ ഞായറാഴ്ച രാത്രി വധിക്കാന്‍ ശ്രമിച്ച കേസില്‍ ഉപ്പുതറ ക്വാര്‍ട്ടേഴ്‌സ്പടി ഡി.വൈ.എഫ്. ഐ യൂണിറ്റ് സെക്രട്ടറി പുതുപ്പറമ്പില്‍ ജോബി ജോയി (26), മാട്ടുതാവളം മക്കപ്പുഴ പുളിക്കല്‍ അലക്‌സ് ആന്റണി (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിലുള്‍പ്പെട്ട രണ്ട് പ്രതികള്‍ ഒളിവിലാണ്.
ഉപ്പുതറ ടൗണില്‍നിന്നു വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന സിബിയെ ആളൊഴിഞ്ഞ സ്ഥലത്തുവച്ചു ജോബിയുടെ നേതൃത്വത്തില്‍ അക്രമിക്കുകയായിരുന്നു. സംഘത്തിന്റെ പിടിയില്‍നിന്നു രക്ഷപെട്ട് അതുവഴിയെത്തിയ ഓട്ടോയില്‍ കയറി സിബി വീട്ടില്‍ എത്തിയെങ്കിലും പിന്നാലെ വന്ന് വീടിന്റെ വാതില്‍ തകര്‍ത്ത് അതിക്രമിച്ചു കയറി തല്ലിച്ചതച്ചു. തടസം പിടിക്കാന്‍ ശ്രമിച്ച സഹോദരന്‍ ടോമി മാത്യുവിനെയും ഭാര്യ അനിതയെയും അക്രമികള്‍ മര്‍ദിക്കുകയും അനിതയെ നിലത്തിച്ച് ചവിട്ടുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തു. മുദ്രാവാക്യം മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീടിന്റെ ചുവരില്‍ പിണറായി വിജയന്റെ ചിത്രം പതിക്കുകയും ചെയ്തു.
തുടര്‍ന്ന് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി അക്രമികള്‍ അവിടെ ചെന്നെങ്കിലും അധികൃതര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും അവിടെയുണ്ടായിരുന്ന ഒരു സി. പി. എം പ്രവര്‍ത്തകനെ മര്‍ദിക്കുകയും അയാളുടെ ബൈക്ക് നശിപ്പിക്കുകയും ചെയ്തു. പിന്നീട് പാര്‍ട്ടി ഒളിവില്‍ പോകുകയായിരുന്നു. ഉപ്പുതറയിലെ വര്‍ക്ക് ഷോപ്പ് ഉടമ സജീവ്, അഖില്‍ ഷാജി എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."