ആരോഗ്യ എക്സ്പോ 2017: നാളികേര വികസന ബോര്‍ഡ് പങ്കെടുക്കും
കോട്ടയം: പാലാ സെന്റ് തോമസ് കോളജിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആരോഗ്യ എക്സ്പോയിലും രാജ്യാന്തര കോണ്‍ഫറന്‍സിലും നാളികേര വികസന ബോര്‍ഡുള്‍പ്പടെ കേരള മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ്, ആയുര്‍വേദ, ഹോമിയോ, സിദ്ധ മെഡിക്കല്‍ അസോസിയേഷനുകളും പങ്കാളികളാകുന്നു. സെപ്റ്റംബര്‍ 18,19 തീയതികളില്‍ പാലാ സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടി അവിനാഷ്ലിംഗം സര്‍വ്വകലാശാല ചാന്‍സിലറും കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി തലവനുമായ പത്മശ്രീ. ഡോ. പി.ആര്. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യും.
വെര്‍ജിന്‍ വെളിച്ചെണ്ണയുടെ ഗുണങ്ങളും ഔഷധ സസ്യത്തില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുടെ ഗവേഷണ വിവരങ്ങളും പ്ലീനറി പ്രഭാഷകനായ സമി ലാബിന്റെ എംഡി ഡോ.മുഹമ്മദ് മജീദ് വിശദമായി പ്രതിപാദിക്കും.
നാളികേരവും, വെളിച്ചെണ്ണയും ശരീരത്തിന് ബലം വര്‍ദ്ധിപ്പിക്കുന്നതിന് ഉത്തമമെന്നും, ത്വക്ക് രോഗവും ഉദര രോഗവും വെര്‍ജിന്‍ വെളിച്ചെണ്ണ തടയുമെന്നതിനെ കുറിച്ച് സിംബയോ ഫാര്‍മയിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ.ഡി.സുരേഷ് കുമാറും, തിരുവനന്തപുരം ആയുര്‍വേദ കോളേജ് അദ്ധ്യാപകന് ഡോ.രാജ്മോഹനും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. നീരയുടെ ഉപയോഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ ബാംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ശാസ്ത്രജ്ഞ ഡോ.എസ്. സന്ധ്യ അവതരിപ്പിക്കും. നാളികേര വികസന ബോര്‍ഡിന്റെ നേതത്യത്തില് നാളികേര ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ഇതോടൊപ്പം ഉണ്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."