ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ
ഇരിങ്ങാലക്കുട : ശതോത്തര ജൂബിലിയുടെ നിറവില്‍ നില്‍ക്കുന്ന ഗവ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ രാവിലെ 11.30 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് നിര്‍വഹിക്കും. പ്രൊഫ കെ യു അരുണന്‍ മാസ്റ്റര്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സി എന്‍ ജയദേവന്‍ എം പി മുഖ്യാതിഥിയായിരിക്കും.
നഗരസഭ അധ്യക്ഷ നിമ്യ ഷിജു മുഖ്യ പ്രഭാഷണം നടത്തുകയും നഗരസഭയുടെ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ പ്രസംഗിക്കും. മുന്‍ എം എല്‍ എ യുടെ 20132014 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്ന് രണ്ടു കോടി 49 ലക്ഷം രൂപ ചിലവഴിച്ചാണ് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് പ്രത്യേകം ബ്ലോക്കുകള്‍ നിര്‍മിച്ചിരിക്കുന്നത്.
ഇതില്‍ ഇരു വിഭാഗങ്ങളിലെയും പ്രിന്‍സിപ്പല്‍ റൂമുകള്‍, സ്റ്റാഫ് റൂം, ലാബുകള്‍, ക്ലാസ് മുറികള്‍ എന്നിവ ഉള്‍പ്പെടും. പത്രസമ്മേളനത്തില്‍ സ്വാഗത സംഘം കണ്‍വീനറും ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പലുമായ എം പ്യാരിജ , പി ടി എ പ്രസിഡണ്ട് എം ബി രാജു മാസ്റ്റര്‍, പ്രോഗ്രാം കണ്‍വീനര്‍ എസ് എസ് ജയകുമാര്‍, ഹെഡ്മിസ്ട്രസ് ടി വി രമണി, വി എച് എസ് ഇ പ്രിന്‍സിപ്പല്‍ കെ ആര്‍ ഹേന, പബ്ലിസിറ്റി കണ്‍വീനര്‍ എം കെ അരുണ്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."