പിണറായി സര്‍ക്കാര്‍ നാടിനെ നയിക്കുന്നത് പഴയ കാളവണ്ടി യുഗത്തിലേക്ക്: കെ.പി ധനപാല്‍
ചാവക്കാട്: പിണറായി സര്‍ക്കാര്‍ നാടിനെ നയിക്കുന്നത് പഴയ കാളവണ്ടി യുഗത്തിലേക്കെന്ന് മുന്‍ എംപി.കെ.പി.ധനപാലന്‍.
സര്‍ക്കാരിന്റെ അനാസ്ഥയാണ് ഇന്നത്തെ റോഡുകളുടെ ദുരന്താവസ്ഥക്ക് കാരണം,ഇത് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യ്രത്തില്‍മേലുള്ള സര്‍ക്കാരിന്റെ വെല്ലുവിളിയായി കാണേണ്ടിയിരിക്കുന്നുവെന്നും ധനപാലന്‍ പറഞ്ഞു.
ചാവക്കാട് മേഖലയില്‍ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ചാവക്കാടിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ മനുഷ്യ കവചം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.പി ധനപാലന്‍.
മണ്ഡലം പ്രസിഡന്റ് കെവി. ഷാനവാസ് അധ്യക്ഷനായി.
ഡി.സി.സി ജനറല്‍ സെക്രട്ടറി മാരായ കെഡി. വീരമണി, പി. യതീന്ദ്രദാസ്, വടക്കേക്കാട് ബ്ലോക്ക് പ്രസിഡന്റ് വികെ.ഫസലുല്‍ അലി, ഫിറോസ് പി തൈ പറമ്പില്‍, ഇര്‍ഷാദ് കെ ചേറ്റുവ, ഫൈസല്‍ ചാലില്‍, പി.കെ. ജമാലുദീന്‍,കെകെ.മധുസൂധനന്‍,കെ.എച്ച്.ഷാഹുല്‍ ഹമീദ്, ലൈല മജീദ്, കെഎസ്സ്. ബാബുരാജ്,യുകെ.പീതാമ്പരന്‍,സിവി. സുരേന്ദ്രന്‍, കെകെ.ഷിബു, ആര്‍കെ. നൗഷാദ്, കെബി. വിജു എന്നിവര്‍ സംസാരിച്ചു. കെ. നവാസ്,ടിപി ബദറുദ്ധീന്‍,കെഎം. ഷിഹാബ്, പി.മുഹമ്മുദീന്‍,ടിഎച്.റഹീം, കെബി. സുധീര്‍കുമാര്‍, എടി. മുഹമ്മദലി പാലയൂര്‍ , റിഷി ലാസര്‍, ഫായിസ് മുതുവട്ടുര്‍, പികെ. കബീര്‍,കെവി യൂസഫ് അലി, ജോസഫ് പനക്കല്‍. ഷക്കീര്‍ പുന്ന, ഷക്കീര്‍ മുട്ടില്‍, വി. മുഹമ്മദ് ഖൈസ്, കെഎസ്സ്. സന്ദീപ്,ആര്‍വി.അബ്ദുല്‍ ജബ്ബാര്‍,അബു മനയത്ത്,സിബില്‍ ദാസ് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."