HOME
DETAILS

സൗജന്യ ഭൂമി നഗരസഭക്ക് വേണ്ട; പണം കൊടുത്തു വാങ്ങുമെന്ന്

  
backup
September 15 2017 | 03:09 AM

%e0%b4%b8%e0%b5%97%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b5%87


പാലക്കാട്: നഗരസഭയിലെ ഒന്‍പതാം വാര്‍ഡ് കുണ്ടുകാട് അങ്കണവാടി നിര്‍മാണത്തിന് സൗജന്യമായി ലഭിച്ച ഭൂമി സ്വീകരിക്കാതെ ലക്ഷങ്ങള്‍ കൊടുത്ത് ഭൂമി വാങ്ങാന്‍ നഗരസഭ ഒരുങ്ങുന്നു. ബി.ജെ.പി ഭരിക്കുന്ന നഗരസഭ സി.പി .എമ്മിന്റെ ആവശ്യപ്രകാരമാണ് ഇത്തരമൊരു ഭൂമി വാങ്ങലിന് ഒരുങ്ങുന്നത്.
പാലക്കാട് നഗരസഭയിലെ ഒന്‍പതാം വാര്‍ഡിലെ കുണ്ടുകാട് അങ്കണവാടി നിര്‍മാണത്തിനു വേണ്ടി ജയശ്രീഹരിദാസാണ് മൂന്ന് സെന്റ് ഭൂമി നഗരസഭക്ക് സൗജന്യമായി പതിച്ചു നല്‍കിയത്. കഴിഞ്ഞ വര്‍ഷമാണ് പാലക്കാട് രണ്ട് വില്ലേജിലെ വാര്‍ഡ് ഒന്നില്‍ ഉള്‍പ്പെട്ട ബ്ലോക്ക് 72 ലെ 29781 സര്‍വേ നമ്പറിലുള്ള ഭൂമി ഒലവക്കോട് സബ്‌റജിസ്ട്രാര്‍ ഓഫിസില്‍ 96616 നമ്പറായി നഗരസഭക്ക് ജയശ്രീ രജിസ്ട്രര്‍ ചെയ്തു നല്‍കിയത്. ഭൂമി സൗജന്യമായി നല്‍കാമെന്ന ജയശ്രീയുടെ നിര്‍ദേശം 13.6.2016 ലെ കൗണ്‍സില്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ചിരുന്നു. സ്ഥലത്ത് അങ്കണവാടി നിര്‍മിക്കാന്‍ കഴിയുമെന്നും സമീപപ്രദേശങ്ങളോട് ചേര്‍ന്ന് മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും അധികൃതര്‍ വിലയിരുത്തിയ ശേഷമാണ് ഭൂമി നഗരസഭ ഏറ്റെടുത്തത്.
ജയശ്രീ നല്‍കുന്ന ഭൂമിക്ക് ആറര ലക്ഷം രൂപ വിലവരുമെന്നും വിലയിരുത്തിയിരുന്നു. പക്ഷെ ഭൂമി ഏറ്റെടുത്ത് അങ്കണവാടി നിര്‍മാണം തുടങ്ങാനിരിക്കുന്ന സമയത്താണ് എതിര്‍പ്പുമായി ഒരു സി.പി.എം നേതാവ് രംഗത്തെത്തിയത്. പത്തോളം സി.പി.എം കൗണ്‍സിലര്‍മാര്‍ ഇതിന് പിന്തുണ നല്‍കി രംഗത്തെത്തുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ നല്‍കിയ ഭിന്നാഭിപ്രായ കുറിപ്പിനെ തുടര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഭൂമി ഏറ്റെടുക്കല്‍ താല്‍കാലികമായി നിര്‍ത്തിവച്ചു. അങ്കണവാടിക്കു വേണ്ടിയുള്ള സ്ഥലം എന്ന ബോര്‍ഡ് സ്ഥലത്ത് വച്ച ശേഷമാണ് നഗരസഭ പിന്‍മാറിയത്.
നഗരസഭ സെക്രട്ടറിക്ക് രജിസ്ട്രര്‍ ചെയ്തു നല്‍കിയ സ്ഥലം നഗരസഭ ഏറ്റെടുത്ത് അങ്കണവാടി നിര്‍മിക്കുന്നില്ലെങ്കില്‍ ഭൂമി തിരികെ നല്‍കാന്‍ ആവശ്യപ്പെട്ട് ജയശ്രീ വീണ്ടും നഗരസഭയെ സമീപിച്ചെങ്കിലും ഇക്കാര്യം സര്‍ക്കാറിന്റെ പരിഗണനയിലാണെന്നാണ് നഗരസഭ മറുപടി നല്‍കിയത്.
ജയശ്രീയുടെ ഭൂമി വേണ്ടെന്നുവച്ച നഗരസഭ ഇതെ ആവശ്യത്തിന് ആറരലക്ഷം രൂപ ചെലവിട്ട് മൂന്നു സെന്റ് സ്ഥലം വാങ്ങാന്‍ പദ്ധതി വിഹിതത്തില്‍ ആറര ലക്ഷം രൂപ വകയിരുത്തുകയും ചെയ്തു. സൗജന്യമായി കിട്ടിയ ഭൂമി വേണ്ടെന്ന് പറയാന്‍ മുന്നില്‍ നിന്ന സി.പി.എം കൗണ്‍സിലറുടെ വാര്‍ഡിലാണ് ഭൂമി വാങ്ങുന്നത്. വളരെ കുറഞ്ഞ വിലക്ക് കിട്ടുന്ന ഒരു സ്ഥലം ഉയര്‍ന്ന വിലക്ക് വാങ്ങിയെന്ന് കാണിച്ച് നഗരസഭയുടെ ലക്ഷങ്ങള്‍ തട്ടിയെടുക്കാനു നീക്കമാണ് ഇതെന്നാണ് ആരോപണം. എന്തു കൊണ്ടാണ് ജയശ്രീ സൗജന്യമായി നല്‍കിയ ഭൂമി വേണ്ടെന്ന് വെച്ച് പണം കൊടുത്ത് ഭൂമി വാങ്ങുന്നതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാനും നഗരസഭക്ക് കഴിഞ്ഞിട്ടില്ല. റിയല്‍ എസ്റ്റേറ്റ് മാഫിയയും ഇടതുപക്ഷ കൗണ്‍സിലര്‍മാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് സൗജന്യമായി ലഭിക്കുന്ന ഭൂമി ഏറ്റെടുക്കാന്‍ തടസമായതെന്നും ഭൂമി പണം കൊടുത്ത് വാങ്ങാനുള്ള നീക്കത്തിലൂടെ ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് പാലക്കാട് മണ്ഡലം പ്രസിഡന്റ് ബോബന്‍ മാട്ടുമന്ത ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago
No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  a month ago
No Image

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന

Business
  •  a month ago
No Image

ഭൂമി തര്‍ക്കത്തിനിടെ ഉത്തര്‍ പ്രദേശില്‍ കൗമാരക്കാരനെ തലയറുത്തുകൊന്നു

National
  •  a month ago