അനധികൃത കയ്യേറ്റങ്ങള്‍ സ്വയം ഒഴിയണമെന്ന് താലൂക്ക് വികസന സമിതി
ഒറ്റപ്പാലം: വാണിയംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭാസകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന താലൂക്ക് വികസന സമിതി യോഗത്തിലാണ് താലൂക്കിലെ സര്‍ക്കാര്‍ ഭൂമി കളിലെ മുഴുവന്‍ കയ്യേറ്റങ്ങളും സ്വയം ഒഴിയണമെന്ന പൊതുവികാരം രേഖപ്പെടുത്തിയത്. യോഗത്തില്‍ പ്രധാനപ്പെട്ട സര്‍കാര്‍ വകുപ്പുകളിലെ അസാനിധ്യത്തെയോഗത്തില്‍ പങ്കെടുത്ത ഒറ്റപ്പാലം സബ് കിക്ടര്‍ പി.ബി നൂഹ് ശക്തമായി വിമര്‍ശിച്ചു.
പൊതുമരാമത്ത് വകുപ്പ്, ആര്‍.ടി.ഒ, കൃഷി വകുപ്പ്, വാട്ടര്‍ അതോറിറ്റി, പട്ടികജാതി വികസന ഓഫിസ്, സഹകരണ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, എക്‌സൈസ് വകുപ്പ്, ഫുഡ് ഇന്‍സ്‌പെക്ടര്‍ ഓഫിസ്, സാമൂഹ്യക്ഷേമം, ഒറ്റപ്പാലം, ചെര്‍പ്പുള്ളശ്ശേരി, ശ്രീകൃഷ്ണപുരം പൊലിസ് സ്റ്റേഷനുകളുള്‍പ്പെടെ, വകുപ്പുതല ഉദ്യോഗസ്ഥരുടെ അഭാവമാണ് യോഗത്തില്‍ വിമര്‍ശനത്തിന്ന് വിധേയമായത്.
താലൂക്കില്‍ 106 കരിങ്കല്‍ക്വാറികളില്‍ 102 എണ്ണത്തിന്നും, മുഴുവന്‍ രേഖകള്‍ ഇല്ലാത്തവയാണെന്നും 42 വാഹനങ്ങള്‍ ഇതിനകം പിടിച്ചെടുത്തിട്ടുണ്ടെന്നുംതോമസ് ജേക്കബിന്റെ അനധികൃത കോറി കളെ കുറിച്ചുള്ള ചോദ്യത്തിന് റവന്യു വകുപ്പ് മറുപടി നല്‍കി. റേഷന്‍ കാര്‍ഡുകള്‍ സംബന്ധിച്ച പരാതിയില്‍ 5000ത്തിലധികം അനര്‍ഹര്‍ പട്ടികയില്‍ കടന്നു കൂടിയിട്ടുണ്ടെന്നും, 8000 അപേക്ഷകള്‍ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ ഓഫിസില്‍ ലഭിച്ചിട്ടുണ്ടെന്നും അനര്‍ഹരില്‍ 1799 റേഷന്‍ കാര്‍ഡുകള്‍ സ്വയം സിവില്‍ സപ്ലൈ ഓഫിസില്‍ തിരിച്ചേല്‍പ്പിച്ചെന്നും, അതില്‍ 719 സര്‍കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നതായും താലൂക്ക് സപ്ലൈ ഓഫിസര്‍ മറുപടി നല്‍കി.
ഫുഡ് ഇന്‍സ്‌പെക്ടറുടെ സേവനം ആഴ്ചയില്‍ ഒരുദിവസമെങ്കിലും ലഭിക്കാന്‍ നടപടിയെടുക്കുമെന്നും, വില്ലേജുകളില്‍ റവന്യു കയ്യേറ്റം ഒഴിവാക്കാന്‍ സര്‍വേയര്‍ ആവശ്യമില്ലെന്നും, സര്‍വേ കഴിഞ്ഞ ഉദ്യോഗസ്ഥന്‍ തന്നെയാണ് വില്ലേജ് ഓഫിസര്‍ എന്നും സബ് കലക്ടര്‍ ഓര്‍മിപ്പിച്ചു.
ഒപ്പറേഷന്‍ അനന്ത യില്‍ ഒറ്റപ്പാലത്ത്കയ്യേറ്റമായി കണ്ടെത്തിയ 23 സെന്റില്‍ നാലു സെന്റ് മാത്രമാണ് തിരിച്ചുപിടിച്ചത്. റവന്യൂ വകപ്പിന്റെ കണ്ടെത്തലില്‍ പി.ഡി.സി ബാങ്ക് കെട്ടിടത്തില്‍ ശരാശരി 10 മീറ്റര്‍ കയറിയാണ് സര്‍കാര്‍ ഭൂമി ഉള്ളത് എന്ന് ഉറപ്പിച്ചു പറയുമ്പോള്‍ കോടതി ഇടപെടലുകള്‍ റവന്യൂ നടപടികളെ ബാധിക്കുന്നു. മിനി സിവില്‍ സ്റ്റേഷനിലെ ലിഫ്റ്റ് ഉപയോഗിക്കാത്തതും, താലൂക്ക് ഓഫിസ്, സപ്ലൈ ഓഫിസ് പരിസരത്തെ ശൗചാലയം ഇല്ലാത്തതിനെ കുറിച്ചും, ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അഭാവം, കണ്ണിയം പുറത്ത് അഞ്ച് സെന്റിനു 40 സെന്റ് നിലംനികത്തി കെട്ടിപ്പൊക്കിയ കെട്ടിടങ്ങളേ കുറിച്ചും താലൂക്ക് വികസന സമിതി യോഗത്തില്‍ ചര്‍ച്ചാ വിഷയങ്ങളായി. യോഗത്തില്‍ എന്‍.എം നാരായണന്‍ നമ്പൂതിരി, ശ്രീലജ, വിമല, ജയരാജ്, പി.എ ഷൗക്കത്തലി, വേണുഗോപാല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."