HOME
DETAILS
MAL
കൈ തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍: അഭിഭാഷകന്റെ മുന്‍കൂര്‍ ജാമ്യ ഹരജി പരിഗണിക്കുന്നത് മാറ്റി
backup
September 15 2017 | 03:09 AM
തൃശൂര്‍: കാറിന്റെ ഹോണടിച്ചതുമായി ബന്ധപ്പെട്ട് എന്‍ജിനീയറുടെ കൈ തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്കിയ അഭിഭാഷകന്റെ മുന്‍കൂര്‍ ജാമ്യ ഹരജി പരിഗണിക്കുന്നത് ജില്ലാ സെഷന്‍സ് കോടതി നാളത്തേക്കു മാറ്റി. കേസ് ഡയറി ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാവകാശം ആവശ്യപ്പെട്ടതിനാലാണു കേസ് മാറ്റിയത്.
അഭിഭാഷകന്റെ ക്വട്ടേഷന്‍ ഏറ്റെടുത്ത് കൃത്യം നടപ്പാക്കിയ ഗുണ്ടകളെ തെളിവെടുപ്പിനും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുമായി പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
പ്രതികളായ വലക്കാവ് മാഞ്ഞാമറ്റത്തില്‍ സാബു വില്‍സണ്‍ (27), കേച്ചേരി പാറന്നൂര്‍ കപ്ലേങ്ങാട് അജീഷ് (30) എന്നിവരെ ഒരാഴ്ച മുമ്പാണ് തൃശൂര്‍ ഈസ്റ്റ് പൊലിസ് കസ്റ്റഡിയിലെടുത്തത്. കൂര്‍ക്കഞ്ചേരിയിലെ ഫല്‍റ്റില്‍ താമസിക്കുന്ന എന്‍ജിനീയര്‍ പുളിക്കത്തറ ഗിരീഷ്കുമാറിന്റെ കൈയാണ് ക്വട്ടേഷന്‍ സംഘം തല്ലിയൊടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."