HOME
DETAILS

ലാബുകളിലെ പരിശോധനക്ക് ആധികാരികത ഇല്ലാത്തതിനാല്‍ രോഗികള്‍ വലയുന്നു

  
backup
September 15 2017 | 03:09 AM

%e0%b4%b2%e0%b4%be%e0%b4%ac%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86%e0%b4%a7



പുതുക്കാട്: നെല്‍പാടത്ത് കാല്‍ വഴുതി വീണ് ഉണ്ടായ മുറിവ് ഉണങ്ങിയില്ലെന്ന അസുഖവമായി എത്തിയ അമ്പതുകാരന്‍ ചന്ദ്രനോട് രക്തത്തിലെ പഞ്ചസാരയുടെ അളവ ലാബില്‍ കൊടുത്തു പരിശോധിച്ച് വരാന്‍ ഡോക്ടര്‍ കുറിപ്പ് കൊടുത്തു. തൊട്ടടുത്ത സ്വകാര്യ ലാബില്‍ പരിശോധന നടത്തിയ ചീട്ടുമായി ചന്ദ്രന്‍ ഡോക്ടറെ കാണാനെത്തി. ചീട്ടില്‍ പഞ്ചസാരയുടെ അളവ് 145. അനുവദനീയ അളവ് 70 മുതല്‍ 110 വരെ, അതായത് ചന്ദ്രന് പ്രമേഹം ഉണ്ട്. ഡോക്ടര്‍ അതിനു മരുന്നു കൊടുത്തു, പത്ത് ദിവസത്തിനു ശേഷം വരാന്‍ പറഞ്ഞു. എന്നാല്‍ മൂന്നാം ദിവസം ചന്ദ്രന്‍ വീണ്ടും ഡോക്ടറെ കാണാന്‍ എത്തി. മറ്റൊന്നുമല്ല ഗുളിക കഴിച്ചു തുടങ്ങിയതിനു ശേഷം ഭയങ്കര ക്ഷീണം. തീരെ ഉന്മേഷമില്ല. ഡോക്ടര്‍ക്ക് ചെറിയ സംശയം. എന്തായാലും ചന്ദ്രനോട് ഒരിക്കല്‍ കൂടി രക്തത്തിലെ പഞ്ചസാരയുടെ അളവ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. കൂട്ടത്തില്‍ ഒന്ന് കൂടി പറഞ്ഞു.
പഴയ സ്വകാര്യ ലാബില്‍ പരിശോധിക്കണ്ട, പകരം തൊട്ടടുടത്തു തന്നെയുള്ള സര്‍ക്കാര്‍ ലാബില്‍ പരിശോധിക്കുക. സര്‍ക്കാര്‍ ലാബിലെ പരിശോധന ചീട്ടില്‍ ചന്ദ്രന്റെ പഞ്ചസാരയുടെ അളവ് 50. അതായത് പഞ്ചസാരയുടെ അളവ ആവശ്യമുള്ളതിലും വളരെ കുറവ്. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ സ്വകാര്യ ലാബിലെ പരിശോധനയുടെ ഫലം തെറ്റായിരുന്നു. പ്രമേഹം ഇല്ലാത്ത ചന്ദ്രന് സ്വകാര്യ ലാബ് റിപ്പോര്‍ട് അനുസരിച് പ്രമേഹം ഉണ്ട്. എന്തായാലും പ്രമേഹത്തിന്റെ മരുന്ന് കഴിക്കല്‍ നിര്‍ത്തിയതോടെ ചന്ദ്രന്റെ അസുഖം മാറി.
ഇത്തരം സംഭവങ്ങള്‍ നിത്യമായികൊണ്ടിരിക്കുന്നത് രോഗവുമായെത്തുന്നവരുടെ ജീവന് തന്നെ ഭീഷണിയാകുന്നു. തൃശൂര്‍ ജില്ലയില്‍ തന്നെ ഇത്തരത്തില്‍ നിരവധി സംഭവങ്ങളാണ് വിവിധ ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നത്. ആദ്യ ലാബ് പരിശോധനയില്‍ സംശയം തോന്നി വീണ്ടും പരിശോധനക്ക് അയച്ചാല്‍ ആദ്യത്തെ ഫലത്തിന്റെ നേര്‍വിപരീതമാണ് രണ്ടാമത് ലഭിക്കുന്ന ഫലം. ഇത്തരം സംഭവങ്ങള്‍ ഡോക്ടര്‍മാര്‍ക്കും പ്രശ്‌നങ്ങളാകുന്നുണ്ട്. കാരണം ലാബ് ഫലത്തില്‍ വിശ്വാസമര്‍പ്പിച്ച് മരുന്ന് നല്‍കിയാല്‍ രോഗിച്ച് രോഗം മൂര്‍ച്ഛിക്കുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന അനേകം സ്വകാര്യ മെഡിക്കല്‍ ലാബുകള്‍ ഉള്‍പ്പെടെ ഉള്ള നമ്മുടെ നാട്ടില്‍ ജനങ്ങളോട് ഒരു ബാധ്യതയും പ്രകടിപ്പിക്കാത്ത കുറെ സ്വകാര്യ ലാബുകള്‍ ആരോഗ്യ പരിപാലന രംഗത്ത് വലിയ പ്രശനങ്ങളാണ് ഉയര്‍ത്തുന്നത്. പണം മാത്രമാണ് ഇവരുടെ ലക്ഷ്യം. ചില ലാബിലെ പരിശോധനയില്‍ അസുഖം ഇല്ലാത്തവന്‍ അസുഖം ഉള്ളവനായും അസുഖം ഉള്ളവന്‍ അസുഖം ഇല്ലാത്തവനായും മാറുന്നു. വേണ്ടത്ര യോഗ്യത ഇല്ലാത്ത ആളുകളെ കൊണ്ട് രക്തം, മൂത്രം തുടങ്ങിയവയുടെ പരിശോധന നടത്തിക്കുന്നതും അനലൈസിങ് യന്തങ്ങള്‍ കാലാകാലങ്ങളില്‍ സര്‍വീസ് ചെയ്യാത്തതും, കാലപ്പഴക്കം കൂടുതല്‍ ഉള്ള റി ഏജന്റ്‌സ്, സെറം, എന്നിവ പരിശോധനക്കായി ഉപയോഗിക്കുന്നതുമാണ് തെറ്റായ പരിശോധന ഫലങ്ങള്‍ക്ക് കാരണമാകുന്നത്.
കൃത്യമായ ഇടവേളകളില്‍ സ്വകാര്യ ലാബുകളിലെ സംവിധാനങ്ങള്‍ ബന്ധപ്പെട്ടവര്‍ പരിശോധനക്ക് വിധേയമാക്കുകയും, ജീവനക്കാരുടെ യോഗ്യത ഉറപ്പ് വരുത്തുകയും ചെയ്യുക മാത്രമാണ് നിലവില്‍ ഈ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം. ആരോഗ്യ വകുപ്പില്‍ ഇതിനുള്ള സംവിധാനങ്ങള്‍ ഇല്ലെങ്കില്‍ അവ ഉണ്ടാക്കണമെന്നും അഥവാ ഉണ്ടെങ്കില്‍ അവയെ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നുമാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ അഭിപ്രായം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago