അവിശ്വാസ പ്രമേയം നാളെ ചര്‍ച്ചയ്ക്കെടുക്കും
കഠിനംകുളം: കഠിനംകുളം പഞ്ചായത്തില്‍ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരേ യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയം നാളെ ചര്ച്ചെടുക്കും.
സി.പി.എം വിമതനായി മത്സരിച്ചു ജയിച്ച പി.ഫെലിക്സ് ഉള്‍പ്പെടെ 11 യു.ഡി.എഫ് അംഗങ്ങളാണ് അവിശ്വാസ പ്രമേയത്തില്‍ ഒപ്പിട്ടിട്ടുള്ളത്. വാര്‍ഷിക പദ്ധതി നടപ്പാക്കുന്നതിലുള്ള വീഴ്ച, പഞ്ചായത്ത് ഭരണസ്തംഭനം, പകര്‍ച്ചപ്പനി തടയുന്നതിനു ഭരണസമിതി വരുത്തിയവീഴ്ച, കഠിനംകുളം കായലില്‍ നിക്ഷേപിക്കുന്ന കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതില്‍ വരുത്തിയ വീഴ്ച, തൊഴിലുറപ്പുപദ്ധതി നടത്തിപ്പിലെ പരാജയം തുടങ്ങിയ കാരണങ്ങള്‍ ഉന്നയിച്ചാണ് പ്പഞ്ചായത്ത് പ്രസിഡന്റ് എ. അബ്ദുല്‍ വാഹീദിനും വൈസ് പ്രസിഡന്റ് റിറ്റാ നിക്സണും എതിരേ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനായി യുഡിഎഫ് അംഗങ്ങള്‍ ഒപ്പിട്ട നോട്ടിസ് കഴക്കൂട്ടം ബ്ലോക്ക് ഡവലെപ്മെന്റ് ഓഫിസര്‍ക്കു നല്‍കിയിട്ടുള്ളത്.
23 അംഗങ്ങളുള്ള പഞ്ചായത്തില്‍ 11 എല്‍.ഡി.എഫും 10 യു.ഡി.എഫും ഒരു സി.പി.എം വിമതനും ബി.ജെ.പിയുടെ ഒരു അംഗവുമാണുള്ളത്.സി.പി.എം വിമതനായി ജയിച്ച പി.ഫെലിക്സ് യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.പിക്കു ഒരു അംഗമുണ്ടെങ്കിലും ആ അംഗത്തിന്റെ നിലപാട് വൃക്തമാക്കിയിട്ടില്ല അവിശ്വാസം പ്രമേയം പാസായാല്‍ ഇരു ഭാഗത്തും തുല്യ അംഗബലം ഉണ്ടായിരിക്കുകയോ അല്ലെങ്കില്‍ കൂറുമാറി വോട്ടുചെയ്യാന്‍ തയാറുള്ള ഒരു സി.പി.എം അംഗത്തിന്റെ സഹായത്തോടെ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാനോ സാധിക്കുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."