മുരുകന്റെ മരണം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സൂപ്രണ്ടിനെ ചോദ്യം ചെയ്തു
കൊല്ലം: തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികില്‍സ കിട്ടാതെ മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെയും ഡോക്ടര്‍മാരുടെയും നിസകരണത്തെ വകവയ്ക്കാതെ അന്വേഷണസംഘം ചോദ്യം ചെയ്യല്‍ തുടരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡെപ്യൂട്ടി സൂപ്രണ്ട് ജോബി ജോണിനെ അന്വേഷണം സംഘം ഇന്നലെ ചോദ്യം ചെയ്തു.
കൊല്ലത്ത് ക്രൈംബ്രാഞ്ച് എ.സി.പിയുടെ ഓഫീസിലേക്ക് വിളിച്ചു വരുത്തി എ.സി.പി എ അശോകന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ജോബി ജോണിനെ ചോദ്യം ചെയ്തത്. മെഡിക്കല്‍ കോളജില്‍ വെന്‍ിലേറ്റര്‍ ഒഴിവില്ലായിരുന്നുവെന്നാണ് ജോബി ജോണ്‍ ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ ഈ മൊഴിയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം ഇദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് സംഭവസമയത്ത് മെഡിക്കല്‍ കോളജില്‍ ഉണ്ടായിരുന്ന ജീവനക്കാരെ മൊഴികളില്‍ സംശയമുള്ളതിനാല്‍ വീണ്ടും ചോദ്യം ചെയ്യും. മുരുകന് മെഡിക്കല്‍ കോളജില്‍ ചികിത്സ നിഷേധിച്ച സമയത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോ.ശ്രീകാന്ത്, ഡോ.പാട്രിക് എന്നിവരെ ചോദ്യം ചെയ്തിരുന്നു. കൂടാതെ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മുരുകന് ചികിത്സ നിഷേധിച്ച കൊല്ലം മെഡിസിറ്റി ആശുപത്രി സൂപ്രണ്ട് ഡോ.ഷാഹുല്‍ ഹമീദ്, മെഡിട്രീന ആശുപത്രി സൂപ്രണ്ട് ഡോ.വത്സലകുമാരി എന്നിവരെ കഴിഞ്ഞ ദിവസം അന്വേഷണസംഘം മണിക്കൂറുകളോളം വിശദമായി ചോദ്യം ചെയ്തിരുന്നു.
കൂട്ടിരിക്കാന്‍ ആളില്ല, വെന്റിലേറ്ററില്ല, ന്യൂറോ സര്‍ജനില്ല എന്നീ കാരണങ്ങള്‍ പ റഞ്ഞാണ് സ്വകാര്യ ആശുപത്രികള്‍ മുരുകന് ചികിത്സ നിഷേധിച്ചത്. കേസുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളെജ് ഡോക്റ്റര്‍മാരെ അറസ്റ്റ്‌ചെയ്താല്‍ സംസ്ഥാനവ്യാപകമായി പണിമുടക്ക് ഉള്‍പ്പടെയുള്ള ശക്തമായ സമരങ്ങള്‍ നടത്തുമെന്ന് ഡോക്റ്റര്‍മാരുടെ സംഘടന കള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേസുമായി ശക്തമായി മുന്നോട്ട് പോകാനാണ് അനേ ്വഷണസംഘത്തിന്റെ തീരുമാനം. ഇതേ തുടര്‍ന്നാണ് ആരോപണവിധേയരായ ആശുപത്രികളിലെ ഉന്നതരെ ചോദ്യം ചെയ്യുന്നത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി വരുംദിവസങ്ങളില്‍ കൂടുതല്‍പേരെ ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതോടെ ശക്തമായി ചെറുക്കാനാണ് ഡോക്റ്റര്‍മാരുടെ തീരുമാനം.
ഓഗസ്റ്റ് ഏഴിന് രാത്രി 11നു കൊല്ലം ചാത്തന്നൂരിനു സമീപം മുരുകനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍, പിന്നാലെ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കിടിച്ചായിരുന്നു അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."