മഴ മാറിനിന്നു, താരങ്ങളായി തൃശുര്‍ പുലിക്കുട്ടികള്‍ ചരിത്രമായി ഓണം സാംസ്‌കാരികഘോഷയാത്ര
കൊല്ലം: മഴ മാറിനിന്ന അന്തരീക്ഷത്തില്‍ താരങ്ങളായി തൃശൂരിലെ പുലിക്കുട്ടികളും. ദേശിംഗനാടിന്റെ പൈതൃകവും പൊലിമയും വിളിച്ചോതിയ ഓണം സാംസ്‌കാരികഘോഷയാത്ര കൊല്ലത്തിന്റെ ചരിത്രത്തില്‍ ഇടംനേടി.
കലാരൂപങ്ങള്‍ക്കൊപ്പം കുട്ടികളും വിദ്യാര്‍ഥികളും വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളും വാര്‍ഡുകളും കുടുംബശ്രീ പ്രവര്‍ത്തകരും ഘോഷയാത്രയില്‍ അണിനിരന്നു.
വൈകിട്ട് 3.30ന് ഘോഷയാത്ര ആരംഭിച്ചു. ആദ്യ നിരയില്‍ മഹാത്മാഗാന്ധി പാര്‍ക്കിന്റെ ബാനറിഞ്ഞ കുതിരകളും ബുള്ളറ്റ് യൂസേഴ്‌സ് ക്ലബ് അംഗങ്ങളും അണിനിരന്നു. പിന്നാലെ ഓണകാഴ്ചകളുടെ നിറവും ചന്തവും പകര്‍ന്ന് തൃശൂരില്‍ നിന്നെത്തിയ നാല്‍പതംഗ പുലികളി സംഘം. മേയര്‍ വി. രാജേന്ദ്രബാബു, എം. മുകേഷ് എം.എല്‍.എ എന്നിവരടങ്ങുന്ന ജനപ്രതിനിധികള്‍ ബാനറിന് പിന്നില്‍ ഘോഷയാത്രയ്‌ക്കൊപ്പം ചേര്‍ന്നു.
കേരളത്തിന്റെ കാര്‍ഷിക സമൃദ്ധിയും വള്ളം കളിയും ഉള്‍പ്പെടെയുള്ള നിശ്ചല ദൃശ്യങ്ങള്‍, പഞ്ചവാദ്യം, ചെണ്ടമേളം, വിദ്യാര്‍ഥികളുടെ ബാന്റ് മേളം, നാസിക് ഡോള്‍, കുമ്മാട്ടിക്കളി, പൂക്കാവടി, പൂരക്കളി, തെയ്യം, മലബാറിന്റെ തനത് ഉത്സവ കാഴ്ചകള്‍, അമ്പലപ്പുഴ വേലകളി ഘോഷയാത്രയുടെ മാറ്റുകൂട്ടി.
ലേക്‌ഫോര്‍ഡ് സ്‌കൂള്‍, തങ്കശേരി ഇന്‍ഫന്റ് ജീസസ് സ്‌കൂള്‍, വാളത്തുംഗല്‍ ഗവ.വിഎച്ച്എസ്എസ്, മങ്ങാട് ഗവ.എച്ച്എസ്എസ്, കൊല്ലം എസ്.എന്‍ വിമന്‍സ് കോളജ്, ഉപാസന നെഴ്‌സിങ് കോളജ്, മെഡിസിറ്റി ആശുപത്രി, എന്‍.എസ്.ആശുപത്രി, ബൈന്‍സിഗര്‍ നെഴ്‌സിങ് കോളജ്, കരിക്കോട് ടി.കെ.എം എന്‍ജിനീയറിങ് കോളജ്, കൊല്ലം ഗവ.ടി.ടി.ഐ, തങ്ങളുടെ പ്രത്യേകം ബാനറുകള്‍ക്ക് കീഴില്‍ അണിനിരന്നു.
ഘോഷയാത്ര കൊല്ലം ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നിന്ന് തുടങ്ങി റെയ്ല്‍വെ സ്റ്റേഷന്‍, ചിന്നക്കട, താലൂക്ക്, കച്ചേരിയില്‍ തിരിഞ്ഞു ചിന്നക്കട പുള്ളിക്കട വഴി ആശ്രമം മൈതാനിയില്‍ എത്തിച്ചേര്‍ന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള പരമാവധി സംഘാടകര്‍ ശ്രമിച്ചുരുന്നു.അസുരവാദ്യത്തിമിര്‍പ്പില്‍ അരമണി കിലുക്കി സമാനതകളില്ലാത്ത തൃശൂരില്‍ നിന്നെത്തിയ പുലിക്കുട്ടികള്‍ ചുവടുവയ്‌പോടെ നാട്ടുകാരും കൂടെ ചുവടുവെച്ചു.
തൃശൂരില്‍ നിന്നെത്തിയ നാല്‍പതംഗ പുലികളി സംഘത്തിന്റെ പ്രത്യേക ചുവട് വയ്പുകള്‍ ആസ്വാദകരെ പിടിച്ചുകുലുക്കി.
കുടവയറുകളില്‍ പുലി ചമയങ്ങള്‍ അണിയുന്നത് കാണാന്‍ പുലിമടയിലും രാവിലെ തിരക്കായിരുന്നു.അരിനല്ലൂരിന്റെ ചരിത്രത്തോട് ചേര്‍ത്തുവയ്ക്കുന്ന കരടികളി ഘോഷയാത്രയില്‍ വേറിട്ടുനിന്നു. വേടനും കരടിയും തമ്മിലുള്ള കഥ പറഞ്ഞ് അരിനല്ലൂരിന്റെ കരടികളി സംഘം ഘോഷയാത്രയെ ചടുലമാക്കി. ട്രാന്‍സെന്റഴ്‌സിന്റെ സംസ്ഥാനത്തെ പ്രഥമ കുടുംബശ്രീയായ സഹജയിലെ അംഗങ്ങള്‍ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."